എ​ൻ​സി​സി ഗ്രൂ​പ്പ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ്; വി​ക​സ​ന പ്ര​തീ​ക്ഷ​യി​ൽ നീ​ലേ​ശ്വ​രം
Saturday, August 24, 2019 1:20 AM IST
നീ​ലേ​ശ്വ​രം: എ​ൻ​സി​സി കോ​ഴി​ക്കോ​ട് ഗ്രൂ​പ്പ് വി​ഭ​ജി​ച്ച് പു​തി​യ ഗ്രൂ​പ്പ് രൂ​പീ​ക​രി​ക്കു​ന്ന ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഗ്രൂ​പ്പ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് സ്ഥാ​പി​ക്കു​ന്ന​തി​ന് എ​ൻ​സി​സി അ​ധി​കൃ​ത​ർ നീ​ലേ​ശ്വ​രം പേ​രോ​ൽ വി​ല്ലേ​ജി​ലെ റ​വ​ന്യൂ ഭൂ​മി സ​ന്ദ​ർ​ശി​ച്ചു.

2013 ൽ ​ത​ന്നെ എ​ൻ​സി​സി​ക്ക് വേ​ണ്ടി മാ​ർ​ക്ക് ചെ​യ്ത 6.4 ഏ​ക്ക​ർ ഭൂ​മി​യാ​ണ് നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും പേ​രോ​ൽ വി​ല്ലേ​ജ് അ​ധി​കൃ​ത​രും അ​ടു​ത്തി​ടെ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് എ​ൻ​സി​സി സം​ഘ​മെ​ത്തി​യ​ത്.

എ​ൻസിസി 32 കേ​ര​ള ബ​റ്റാ​ലി​യ​ൻ ക​മാ​ണ്ടിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ എ.​വി. സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ പി.​പി. ദാ​മോ​ദ​ര​ൻ, ഓ​ഫീ​സ് സൂ​പ്ര​ണ്ട് വി.​എം. ജ​യ​പ്ര​കാ​ശ്, സി.​എം. ഗം​ഗാ​ധ​ര​ൻ, ഹ​വി​ൽ​ദാ​ർ ബൈ​ജു തോ​മ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട എ​ൻ​സി​സി സം​ഘ​ത്തെ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി.​വി. തു​ള​സി​രാ​ജ്, അ​സോ​ഷ്യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

ജ​ല​ല​ഭ്യ​ത, സ്റ്റേ​ഡി​യം, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, ര​ണ്ടു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, പ്ര​സ്തു​ത സ്ഥ​ല​ത്തി​ന​ടു​ത്തു കൂ​ടെ നി​ർ​മി​ക്കാ​ൻ പോ​കു​ന്ന ബൈ​പാ​സ് റോ​ഡ് എ​ന്നി​വ ഗ്രൂ​പ്പ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ ഘ​ട​ക​ങ്ങ​ളാ​ണെ​ന്ന് കേ​ണ​ൽ എ.​വി. സു​ബ്ര​ഹ്മ​ണ്യം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി.​വി. തു​ള​സീ​രാ​ജ് എ​ന്നി​വ​ർ എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വും വാ​ഗ്ദാ​നം ചെ​യ്തു. ഗ്രൂ​പ്പ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് സ്ഥാ​പി​ത​മാ​കു​ക​യാ​ണെ​ങ്കി​ൽ ആ​ർ​മി, എ​യ​ർ​ഫോ​ഴ്സ്, നേ​വി എ​ൻ​സി​സി ബ​റ്റാ​ലി​യ​നു​ക​ളു​ടെ ബി​ൽ​ഡിം​ങ്ങു​ക​ളും, എ​ട്ട് ഏ​ക്ക​ർ സ്ഥ​ലം ല​ഭ്യ​മാ​കു​ക​യാ​ണെ​ങ്കി​ൽ കേ​ഡ​റ്റു​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന സ​മു​ച്ചയ​വും നി​ർ​മി​ക്കു​ന്ന​തി​ന് സാ​ധ്യ​ത​യു​ണ്ട്. ‌

പി​ന്നീ​ട് മി​ലി​റ്റ​റി കാ​ന്‍റീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും നി​ർ​മി​ക്കാ​നി​ട​യു​ണ്ട്. ഗ്രൂ​പ്പ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് സ്ഥാ​പി​ക്ക​പ്പെ​ട്ടാ​ൽ, അ​ത് നീ​ലേ​ശ്വ​ര​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് സ​ഹാ​യ​ക​മാ​കും.

എ​ൻ​സി​സി​യി​ൽ അ​ത്യു​ത്ത​ര​കേ​ര​ള​ത്തി​ലെ കൂ​ടു​ത​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ചേ​രു​ന്ന​തി​നും പു​തി​യ ഗ്രൂ​പ്പി​ന്‍റെ​യും ബ​റ്റാ​ലി​യ​നു​ക​ളു​ടെ​യും നി​ർ​മാ​ണ​ത്തി​ലൂ​ടെ സാ​ധ്യ​മാ​കും.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, പി.​എം. സ​ന്ധ്യ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ പി. ​മ​നോ​ഹ​ര​ൻ, ഏ​റു​വാ​ട്ട് മോ​ഹ​ന​ൻ, പി. ​ഭാ​ർ​ഗ​വി, കെ.​വി. സു​ധാ​ക​ര​ൻ, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് കെ. ​സ​ന്തോ​ഷ് എ​ന്നി​വ​ർ സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു.