വ്യാ​പാ​രി കു​ടും​ബ ക്ഷേ​മ​നി​ധി വി​ത​ര​ണം ചെയ്തു
Saturday, August 24, 2019 1:18 AM IST
തൃ​ക്ക​രി​പ്പൂ​ർ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​യു​ടെ കു​ടും​ബ​ത്തി​ന് എ​ർ​പ്പെ​ടു​ത്തി​യ അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി. തൃ​ക്ക​രി​പ്പൂ​ർ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മ​ര​ണാ​ന​ന്ത​ര ഫ​ണ്ട് കൈ​മാ​റി. തൃ​ക്ക​രി​പ്പൂ​ർ യൂ​ണി​റ്റി​ലെ വ്യാ​പാ​രി​ക​ളു​ടെ മ​ക്ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള അ​നു​മോ​ദ​ന​വും എം​പി നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. അ​ബ്ദു​ൾ റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചി​കി​ത്സ സ​ഹാ​യ​നി​ധി വി​ത​ര​ണം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ​യും വ്യാ​പാ​രി കു​ടും​ബ​ക്ഷേ​മ പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള സ​ഹാ​യ​വി​ത​ര​ണം ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ല​ക്ഷ്മ​ണ​നും നി​ർ​വ​ഹി​ച്ചു. എ.​ജി. നൂ​റു​ൽ അ​മീ​ൻ, സി. ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.