കാഞ്ഞങ്ങാട്ട് സെ​പ്റ്റം​ബ​ർ ഒ​ന്നു മുതൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം
Friday, August 23, 2019 1:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് തു​ട​ക്ക​മാ​കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ. ഓ​ഗ​സ്റ്റ് 15 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ക​ന​ത്ത മ​ഴ​മൂ​ലം പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ൾ മാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മൂ​ല​മാ​ണ് ഇ​തു ന​ട​ക്കാ​തെ പോ​യ​ത്.
കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ മാ​ർ​ക്കിം​ഗ് ആ​രം​ഭി​ക്കും. കാ​ഞ്ഞ​ങ്ങാ​ട്ട് പേ ​പാ​ർ​ക്കിം​ഗ് സം​വി​ധാ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കും. അ​ന​ധി​കൃ​ത പെ​ട്ടി​ക്ക​ട​ക​ൾ ഒ​ഴി​പ്പി​ക്കും. ഏ​യ് ഓ​ട്ടോ പ​ദ്ധ​തി​യെ ന​ഗ​ര​സ​ഭ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ സ്വാ​ഗ​തം ചെ​യ്ത​താ​ണ്. പി​ന്നീ​ട് എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​ത് അ​തി​ന്‍റെ ഗു​ണ​ഫ​ല​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ർ​ക്ക് വേ​ണ്ട​ത്ര ധാ​ര​ണ​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്. ന​ഗ​ര​ത്തി​ലെ ആ​റാ​യി​ര​ത്തോ​ളം ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പ​ദ്ധ​തി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് പ​ഴ​യ കൈ​ലാ​സ് തി​യേ​റ്റ​ർ, ആ​കാ​ശ് ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ട്ടോ​ക​ൾ​ക്ക് മാ​ത്ര​മാ​യി യു-​ടേ​ൺ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തെ റോ​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി​ക്ക് ന​ഗ​ര​സ​ഭ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് അ​നു​വ​ദി​ച്ചു​കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​ട​ന്ന​ക്കാ​ട് മേ​ൽ​പ്പാ​ല​ത്തി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. കെ​എ​സ്ടി​പി റോ​ഡി​ലെ ഓ​വു​ചാ​ൽ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.