കാ​ത്തി​രി​പ്പി​ന് വി​രാ​മം: ആ​യം​ക​ട​വ് പാ​ലം ഉ​ദ്ഘാ​ട​ന സ​ജ്ജ​മാ​യി
Friday, August 23, 2019 1:27 AM IST
പെ​രി​യ: പൊ​തു​ജ​ന​ത്തി​ന്‍റെ ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ആ​യം​ക​ട​വ് പാ​ലം ഉ​ദ്ഘാ​ട​ന സ​ജ്ജ​മാ​യി. പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​നെ​യും ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​നെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് ആ​യം ക​ട​വ് പാ​ലം. ജി​ല്ല​യു​ടെ സ്വ​പ്ന പ​ദ്ധ​തി​കൂ​ടി​യാ​ണി​ത്.
കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 14 കോ​ടി ചെ​ല​വി​ലാ​ണ് പാ​ലം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​ബാ​റി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പാ​ല​മാ​ണി​ത്. പെ​ര്‍​ള​ട​ക്ക​ത്തി​ലെ വാ​വ​ടു​ക്കം പു​ഴ​ക്ക് കു​റു​കെ​യാ​ണ് പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. നാ​ലു തൂ​ണു​ക​ളി​ലാ​യി 25.32 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് പാ​ലം നി​ര്‍​മി​ച്ച​ത്. 11.5 മീ​റ്റ​ര്‍ വീ​തി​യു​ള്ള പാ​ല​ത്തി​ന്റെ ഇ​രു വ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​പ്പാ​ത​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു​വി​ന്‍റെ പ്ര​ത്യേ​ക താ​ല്‍​പ​ര്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്താ​യി ഡി​ടി​പി​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ പു​ഴ​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നു​ത​കു​ന്ന ഒ​രു ടൂ​റി​സ്റ്റ് സെ​ന്‍റ​റി​ന്‍റെ നി​ര്‍​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
കു​ണ്ടം​കു​ഴി, ബേ​ഡ​ടു​ക്ക, പെ​ര്‍​ള​ട​ക്കം, കൊ​ള​ത്തൂ​ര്‍, ക​രി​ച്ചേ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍​ക്കാ​ണ് ഈ ​പാ​ലം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ക. ചു​രു​ങ്ങി​യ​ത് 50,000 ത്തോ​ളം ജ​ന​ങ്ങ​ള്‍​ക്ക് പാ​ലം ഉ​പ​ക​രി​ക്കും. പാ​ല​ത്തി​ന്‍റെ അ​വ​സാ​ന മി​നു​ക്ക് പ​ണി​ക​ള്‍ പ​രി​ശോ​ധി​ക്കാ​നാ​യി ക​ഴി​ഞ്ഞ ദി​വ​സം കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു, കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി.​രാ​ജ്മോ​ഹ​ന്‍ , പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ വി​നോ​ദ്കു​മാ​ര്‍, ബേ​ഡ​ടു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​മ​ച​ന്ദ്ര​ന്‍, പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ശാ​ര​ദ എ​സ്.​നാ​യ​ര്‍ എ​ന്നി​വ​ര്‍ പാ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. പാ​ലം ഉ​ദ്ഘാ​ട​ന സ​ജ്ജ​മാ​യ​തോ​ടെ യാ​ത്രാ ദു​രി​ത​ത്തി​ന് അ​റു​തി വ​ന്ന സ​മാ​ധാ​ന​ത്തി​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും.