എ​ലി​പ്പ​നി: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​തി​രോ​ധ മ​രു​ന്ന് ന​ല്‍​കി
Friday, August 23, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: എ​ലി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഡോ​ക്‌​സി സൈ​ക്ലി​ന്‍ ഗു​ളി​ക വി​ത​ര​ണം ചെ​യ്തു. പെ​ര്‍​ണ​ടു​ക്ക ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്തം​ഗം കെ.​ലീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി.​അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യ​ലി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​വ​ര്‍ ഓ​ട, തോ​ട്, ക​നാ​ല്‍, കു​ള​ങ്ങ​ള്‍, വെ​ള്ള​കെ​ട്ടു​ക​ള്‍ എ​ന്നി​വ വൃ​ത്തി​യാ​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​രി​ലാ​ണ് രോ​ഗം കൂ​ടു​ത​ലാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും കു​ടി​വെ​ള്ള​വും എ​ലി​ക​ളു​ടെ വി​സ​ര്‍​ജ്യ വ​സ്തു​ക്ക​ള്‍​വീ​ണ് മ​ലി​ന​മാ​കാ​ക്കി​രി​ക്കാ​ന്‍ എ​ല്ലാ സ​മ​യ​വും മൂ​ടി​വെ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
മ​ലി​ന ജ​ല​ത്തി​ലും ച​ളി​യി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ പ്ര​തി​രോ​ധ ഗു​ളി​ക ആ​ഴ്ച​യി​ല്‍ ര​ണ്ടെ​ണ്ണം വീ​തം ക​ഴി​ക്ക​ണം. പ​നി, ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന എ​ന്നി​വ​യാ​ണ് എ​ലി​പ്പ​നി​യു​ടെ ല​ക്ഷ​ണം. ക​ണ്ണി​ല്‍ ചു​വ​പ്പ്, മൂ​ത്ര​ക്കു​റ​വ്, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും ക​ണ്ടു​വ​രു​ന്നു. എ​ലി, പ​ട്ടി, പൂ​ച്ച, ക​ന്നു​കാ​ലി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ മൂ​ത്രം വ​ഴി​യാ​ണ് എ​ലി​പ്പ​നി പ​ക​രു​ന്ന​ത്. മൂ​ത്ര​ത്തി​ലൂ​ടെ മ​ണ്ണി​ലും വെ​ള്ള​ത്തി​ലു​മെ​ത്തു​ന്ന രോ​ഗാ​ണു​ക്ക​ള്‍ മു​റി​വു​ക​ള്‍ വ​ഴി ശ​രീ​ര​ത്തി​ല്‍ എ​ത്തി​യാ​ണ് രോ​ഗ​മു​ണ്ടാ​ക്കു​ന്ന​ത്.