ഔ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ പ്രാ​ധാ​​ന്യം ഓ​ർ​മി​പ്പി​ച്ച് നാ​ട്ട​റി​വ് ദി​നാ​ച​ര​ണം
Friday, August 23, 2019 1:25 AM IST
കാ​ലി​ച്ചാ​ന​ടു​ക്കം: ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ലും രോ​ഗ​പ്ര​തി​രോ​ധ​ത്തി​ലും ഉ​ള്ള ആ​യു​ർ​വേ​ദ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ​ക​ർ​ന്നു​ന​ൽ​കി കാ​ലി​ച്ചാ​ന​ടു​ക്കം ജി​എ​ച്ച്എ​സി​ൽ നാ​ട്ട​റി​വ് ദി​നം ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ൽ പ്രാ​ദേ​ശി​ക ക​ർ​ഷ​ക ശാ​സ്ത്ര​ജ്ഞ​ൻ പി.​വി. ദി​വാ​ക​ര​ൻ ക​ടി​ഞ്ഞി​മൂ​ല മു​റി​കൂ​ട്ടി, പാ​രി​ജാ​തം, മു​ക്കു​റ്റി, വെ​ളു​ത്തു​ള്ളി​ച്ചെ​ടി, അ​ഗ്നി​പ​ത്രി, ഉ​ഴി​ഞ്ഞ, അ​യ്യ​പ്പ​ന, ക​ച്ചോ​ലം, എ​ഴു​ത്താ​ണി ക​ണ്ട​ൽ, കേ​ശ​വ​ർ​ധി​നി, മു​ള്ളാ​ത്ത, വെ​ള്ളി​ല, കൂ​വ​ളം, ഉ​ങ്ങ് തു​ട​ങ്ങി​യ 40 ഓ​ളം ഔ​ഷ​ധ​ച്ചെ​ടി​ക​ൾ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് ന​ല്കി.
മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ ക​മ്മ​ിറ്റി അം​ഗം സി.​രാ​ജേ​ന്ദ്ര​ൻ ഉ​പ​ഹാ​രം ന​ല്കി.
വി.​റീ​ന, എം.​വി.​ആ​ശ, പി.​സ​രോ​ജി​നി, എ.​വി. നി​ർ​മല, വി.​കെ. ഭാ​സ്ക​ര​ൻ, കെ.​ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.