നേട്ടങ്ങളുടെ നെറുകയിൽ നോയൽ
Friday, August 23, 2019 1:25 AM IST
പാ​ലാ​വ​യ​ൽ: ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ നി​ര​വ​ധി വോ​ളി​ബോ​ൾ താ​ര​ങ്ങ​ളെ സം​ഭാ​വ​ന ന​ൽ​കി​യ പാ​ലാ​വ​യ​ലി​ന് അ​ഭി​മാ​ന​മാ​യി ഒ​രു വോ​ളി​ബോ​ൾ താ​രോ​ദ​യം കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം നേ​പ്പാ​ളി​ൽ ന​ട​ന്ന അ​ണ്ട​ർ-15 ഇ​ൻ​ഡോ-​നേ​പ്പാ​ൾ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കോ​ഴി​ക്കോ​ട് പാ​വ​ണ്ടൂ​ർ വോ​ളി അ​ക്കാ​ദ​മി​ക്കു​വേ​ണ്ടി ക​ളി​ച്ച് വി​ജ​യി​ക​ളാ​യ ടീ​മി​ലെ അം​ഗ​മാ​യ നോ​യ​ൽ ഷി​ജോ​യാ​ണ് മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ​ത്. പാ​വ​ണ്ടൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ നോ​യ​ൽ പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ എം.​എ.​ജോ​സ​ഫി​ന്‍റെ​യും പ്ര​മു​ഖ വോ​ളി​ബോ​ൾ പ​രി​ശീ​ല​ക​ൻ പി.​കെ.​മ​നോ​ജി​ന്‍റെ​യും കീ​ഴി​ലാ​ണ് വോ​ളി​ബോ​ൾ പ​രി​ശീ​ല​നം നേ​ടി​യ​ത്. പാ​ലാ​വ​യ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ണ്ട​ർ-15 സം​സ്ഥാ​ന വോ​ളി​വോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. പാ​ലാ​വ​യ​ലി​ലെ വെ​ളി​യ​ത്ത് ഷി​ജോ-​സ​രി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ ഈ ​അ​ധ്യ​യ​ന​വ​ർ​ഷ​മാ​ണ്വോ​ളി​ബോ​ളി​ൽ മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന​തി​നാ​യി പാ​വ​ണ്ടൂ​ർ വോ​ളി അ​ക്കാ​ദ​മി​യി​ൽ എ​ത്തി​യ​ത്.