പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽപ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പേ​പ്പ​ര്‍ പേ​ന​യു​മാ​യി ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ള്‍
Friday, August 23, 2019 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​ള​യ ദു​ര​ന്ത​ത്തി​ല്‍ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്ക് പേ​പ്പ​ര്‍ പേ​ന​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കാ​ന്‍ ത​യാ​റാ​യി ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ള്‍. പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ശ്വാ​സം ന​ല്‍​കാ​ന്‍ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ​യും ഹൊ​സ്ദു​ര്‍​ഗ് ജി​ല്ലാ ജ​യി​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 'സ്‌​നേ​ഹ തൂ​ലി​ക-​ഹ​രി​താ​ക്ഷ​രം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ക, മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ലെ​ത്തി​ക്കു​ക, പ്ര​ള​യ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ഷ്ട​പ്പെ​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് ഒ​രു ചെ​റു സ​ഹാ​യം ന​ല്‍​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് 'സ്‌​നേ​ഹ തൂ​ലി​ക-​ഹ​രി​താ​ക്ഷ​രം' പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രാ​ഴ്ച​ക്കാ​ലം ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പേ​പ്പ​ര്‍ പേ​ന​ക​ള്‍ നി​ര്‍​മി​ച്ച് പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ എം.​പി.​സു​ബ്ര​ഹ്മ​ണ്യ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജ​യി​ല്‍ സൂ​പ്ര​ണ്ട് കെ. ​വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി.​സൂ​പ്ര​ണ്ട് എം.​ശ്രീ​നി​വാ​സ​ന്‍, ഡെ​പ്യൂ​ട്ടി പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍ രാ​ജീ​വ​ന്‍, അ​സി. പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍ കെ.​വി.​സ​ജി​ത്ത് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.