ബ​ദി​യ​ഡു​ക്ക-​പെ​ര്‍​ള റോഡിലെ "തടസം നീങ്ങുന്നു'
Friday, August 23, 2019 1:25 AM IST
ബ​ദി​യ​ഡു​ക്ക: മ​ണ്ണി​ടി​ച്ചി​ല്‍ മൂ​ലം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു​ണ്ടാ​യ ബ​ദി​യ​ഡു​ക്ക-​പെ​ര്‍​ള റൂ​ട്ടി​ലെ യാ​ത്രാ ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​വു​ന്നു.

ഇ​ന്നു പൊ​തു​മ​രാ​മ​ത്ത് വി​ദ​ഗ്ധ സം​ഘം സ്ഥ​ലം പ​രി​ശോ​ധി​ച്ച് വൈ​കു​ന്നേ​ര​ത്തോ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​മെ​ന്നും 25 ഓ​ടെ പൂ​ര്‍​ണ​മാ​യും ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്കു​വാ​ന്‍ ക​ഴി​യു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​സി.​എ​ൻ​ജി​നി​യ​ര്‍ കെ.​മ​ഹേ​ഷ് പ​റ​ഞ്ഞു. ചെ​ര്‍​ക്ക​ള-​ക​ല്ല​ടു​ക്ക റോ​ഡി​ലെ ക​രി​മ്പി​ല​യി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് ആ​ഴ്ച​ക​ളോ​ള​മാ​യി ഗ​താ​ഗ​തം പു​ര്‍​ണ​മാ​യി മു​ട​ങ്ങി​യി​രു​ന്നു.

ഇ​രു സം​സ്ഥാ​നളെ തമ്മിൽ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് ആ​യ​തു​കൊ​ണ്ടു​ത​ന്നെ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ദു​രി​തം അ​നു​ഭ​വി​ച്ചി​രു​ന്ന​ത്. അ​ക്ക​രെ ഇ​ക്ക​രെ ക​ട​ക്കൊ​നാ​വ​തെ ഒ​രു പ്ര​ദേ​ശം ദ്വീ​പ് സ​മൂ​ഹ​മാ​യി മാ​റി​യി​രു​ന്നു. ഇ​ത് യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ സം​ഘ​ട​ന​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു​വു​മാ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളും ഫ​ലം കാ​ണാ​തെ​വ​ന്ന​പ്പോ​ള്‍ ബ​ദി​യ​ഡു​ക്ക-​കാ​സ​ർ​ഗോ​ഡ് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട അ​വ​ധി​യെ​ടു​ത്ത് അ​നി​ശ്ചി​ത​കാ​ലം സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.