മുഖംമാറാൻ ജില്ല
Thursday, August 22, 2019 1:18 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യു​ടെ വി​ക​സ​ന​കു​തി​പ്പി​ന് മാ​റ്റു​കൂ​ട്ടാ​ന്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ലെ 54 പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​യി.
പൊ​തു​ജ​ന​ങ്ങ​ള്‍ ഏ​റെ നാ​ളാ​യി കാ​ത്തി​രു​ന്ന ഈ ​പ​ദ്ധ​തി​ക​ള്‍ ഓ​ഗ​സ്റ്റ് അ​വ​സാ​ന​വും സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​വു​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. 84.52 കോ​ടി രൂ​പ​യാ​ണ് ഈ ​പ​ദ്ധ​തി​ക​ള്‍​ക്കാ​യി വി​നി​യോ​ഗി​ച്ച​ത്.
പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം, കെ​ട്ടി​ട​വി​ഭാ​ഗം, ഹാ​ര്‍​ബ​ര്‍ എ​ൻജി​നിയ​റിം​ഗ് വ​കു​പ്പ്, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ്, കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ മു​ഖേ​ന​യാ​ണ് പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ്റ്റേ​റ്റ് ലെ​വ​ല്‍ എം​പ​വേ​ര്‍​ഡ് ക​മ്മി​റ്റി​യും ജി​ല്ലാ ത​ല​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യു​മാ​ണ് പ​ദ്ധ​തി​യു​ടെ മോ​ണി​റ്റ​റിം​ഗ് ന​ട​ത്തു​ന്ന​ത്.
14 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​നെ​യും ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​നെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ആ​യം​ക​ട​വ് പാ​ലം ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ പാ​ലം കൂ​ടി​യാ​ണി​ത്.
തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ൽ 3.6 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ക​ണ്ണം​കൈ പാ​ലം, മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ത്തി​ലെ​യും കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍, ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ത​ള​ങ്ക​ര കോ​സ്റ്റ് റോ​ഡ്, 2.7 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച പ​ള്ളം പാ​ല​വും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ മാ​വി​ലാ​ക്ക​ട​പ്പു​റം, ഉ​ദു​മ-​ഉ​ദി​നൂ​ര്‍ ക​ട​പ്പു​റം ഏ​ഴി​മ​ല റോ​ഡ്, 2.75 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ത​ടി​യ​ന്‍​വ​ള​പ്പ് പാ​ലം, 78 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി മ​ഞ്ചേ​ശ്വ​രം സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ഉ​ദ്ഘാ​ട​ന സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്.
താ​യ​ന്നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ്, ഉ​പ്പ​ള ജി​എ​ച്ച്എ​സ്എ​സ്, ബേ​ക്ക​ല്‍ ജി​എ​ച്ച്എ​സ്എ​സ്, ക​ട​മ്പ ജി​എ​ച്ച്എ​സ്എ​സ്, മൊ​ഗ്രാ​ല്‍ ജി​വി​എ​ച്ച്എ​സ്എ​സ് തു​ട​ങ്ങി നി​ര​വ​ധി സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള കെ​ട്ടി​ട​ങ്ങ​ളും കാ​സ​ര്‍​ഗോഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ദ്ഘാ​ട​ന സ​ജ്ജ​മാ​യ പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.