പു​ര​സ്‌​കാ​രം​ കിട്ടിയെങ്കി​ലും മ​രു​ന്നു​തേ​ടി പ​ടി​ക​യ​റാ​ന്‍ വി​ധി
Thursday, August 22, 2019 1:16 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി ദേ​ശീ​യ ഗു​ണ​നി​ല​വാ​ര​പു​ര​സ്‌​കാ​രം നേ​ടി​യ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഒ​പി വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്കു പോ​ലും മ​രു​ന്നു​വാ​ങ്ങ​ണ​മെ​ങ്കി​ല്‍ ഇ​നി മു​ക​ളി​ല​ത്തെ നി​ല​യി​ലെ​ത്ത​ണം.
ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് പു​തു​താ​യി അ​നു​വ​ദി​ച്ച കാ​ത്ത് ലാ​ബ് സ്ഥാ​പി​ക്കാ​ന്‍ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഇ​തു​വ​രെ താ​ഴ​ത്തെ നി​ല​യി​ല്‍ റി​സ​പ്ഷ​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഫാ​ര്‍​മ​സി​യേ​യും ലാ​ബി​നേ​യും മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​നം.
കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ള്‍ ഇ​നി​യും പൂ​ര്‍​ത്തി​യാ​കാ​ത്ത​താ​ണ് ഫാ​ര്‍​മ​സി​ക്കും ലാ​ബി​നും ത​ത്കാ​ലം സ്ഥ​ല​മി​ല്ലാ​താ​ക്കി​യ​ത്. അ​ഞ്ചു​നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ വ​യ​റിം​ഗി​ന് അ​നു​യോ​ജ്യ​മാ​യ ടെ​ന്‍​ഡ​റു​ക​ള്‍ ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് പ​ണി വൈ​കി​പ്പി​ച്ച​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ പ​റ​ഞ്ഞു.
ഇ​പ്പോ​ള്‍ ഒ​രു​വ​ട്ടം കൂ​ടി ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലും തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ല്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി ജോ​ലി പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച കാ​ത്ത് ലാ​ബ് സ്ഥ​ല​പ​രി​മി​തി മൂ​ലം ന​ഷ്ട​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ വ​ന്ന​പ്പോ​ഴാ​ണ് ഫാ​ര്‍​മ​സി, ലാ​ബ്, ഗൈ​ന​ക്കോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളെ ത​ത്കാ​ലം കു​ടി​യി​റ​ക്കി ആ ​സ്ഥ​ലം കാ​ത്ത് ലാ​ബി​ന് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. അ​ല്ലെ​ങ്കി​ല്‍ കാ​ത്ത് ലാ​ബ് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​ന്‍ നീ​ക്ക​മു​ണ്ടാ​യി​രു​ന്നു.
കാ​ത്ത് ലാ​ബ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഹൃ​ദ്രോ​ഗി​ക​ള്‍​ക്ക് ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി ന​ട​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​നം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​കും.
പു​തി​യ​കെ​ട്ടി​ടം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഒ​പി വി​ഭാ​ഗ​വും ഫാ​ര്‍​മ​സി, ലാ​ബ് തു​ട​ങ്ങി​യ​വ​യും ഇ​തി​ല്‍ തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം.
അ​തു​വ​രെ ലാ​ബ് പ​രി​ശോ​ധ​ന​യ്ക്കും മ​രു​ന്നു​വാ​ങ്ങാ​നും മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്ക് പ​ടി​ക​യ​റി​യെ​ത്തേ​ണ്ടി​വ​രും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഫാ​ര്‍​മ​സി രോ​ഗി​ക​ളു​ടെ കാ​ണാ​പ്പാ​ട​ക​ലെ​യാ​കു​ന്ന​ത് പു​റ​ത്തു​ള്ള സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍​ക്കും ചാ​ക​ര​യാ​കും.