ഉറപ്പിച്ചോളൂ; മികച്ചത് നമ്മുടെ ജില്ലാ ആശുപത്രി തന്നെ
Thursday, August 22, 2019 1:16 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ദേ​ശീ​യ ഗു​ണ​നി​ല​വാ​ര പു​ര​സ്‌​കാ​രം. പു​ര​സ്‌​കാ​ര​ത്തു​ക​യാ​യി തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു​വ​ര്‍​ഷം 40 ല​ക്ഷം രൂ​പ വീ​ത​മാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ല​ഭി​ക്കു​ക. ആ​ശു​പ​ത്രി​യു​ടെ തു​ട​ര്‍​ന്നു​ള്ള വി​ക​സ​ന-​ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഈ ​തു​ക വി​നി​യോ​ഗി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ഇ​താ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ലെ ഒ​രു ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഈ ​പു​ര​സ്‌​കാ​രം ല​ഭി​ക്കു​ന്ന​ത്. നേ​ര​ത്തേ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് ഈ ​പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു.
ശു​ചി​ത്വ​പ​രി​പാ​ല​നം, മാ​ലി​ന്യ​സം​സ്‌​ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന അ​മ്പ​തു​ല​ക്ഷം രൂ​പ​യു​ടെ കാ​യ​ക​ല്പ പു​ര​സ്‌​കാ​ര​വും ക​ഴി​ഞ്ഞ​വ​ര്‍​ഷം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ല​ഭി​ച്ചി​രു​ന്നു.
പു​ര​സ്‌​കാ​രം ല​ഭി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ള്‍​ക്ക് ഒ​രു കി​ട​ക്ക​യ്ക്ക് പ്ര​തി​വ​ര്‍​ഷം പ​തി​നാ​യി​രം രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്ക് കേ​ന്ദ്ര​സ​ഹാ​യം ല​ഭി​ക്കു​ക. ഇ​ങ്ങ​നെ​യാ​ണ് നി​ല​വി​ല്‍ 400 കി​ട​ക്ക​ക​ളു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് 40 ല​ക്ഷം രൂ​പ ല​ഭി​ക്കു​ന്ന​ത്.
പു​ര​സ്‌​കാ​ര നി​ര്‍​ണ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ജൂ​ണ്‍ 10 മു​ത​ല്‍ 12 വ​രെ കേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി സം​വി​ധാ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു.
ചി​കി​ത്സാ​രീ​തി​ക​ള്‍, സേ​വ​ന​മി​ക​വ്, ശു​ചി​ത്വ​പ​രി​പാ​ല​നം, രോ​ഗി​ക​ളു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണം, മി​ക​ച്ച ചി​കി​ത്സ ന​ല്‍​കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ല​ഭ്യ​ത, അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലു​ള്ള സൂ​ചി​ക​ക​ള​നു​സ​രി​ച്ചു​ള്ള ഗു​ണ​നി​ല​വാ​രം, വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ള്‍ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്.
കാ​യ​ക​ല്പ പു​ര​സ്‌​കാ​രം നേ​ടി​യ​തി​ലൂ​ടെ ല​ഭി​ച്ച അ​മ്പ​ത് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച​തി​ലൂ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
24 മ​ണി​ക്കൂ​റും ഫാ​ര്‍​മ​സി​യു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി​യ​തും ര​ക്ത​മൂ​ലി​ക​ക​ള്‍ വേ​ര്‍​തി​രി​ക്കു​ന്ന​തി​നു​ള്ള യൂ​ണി​റ്റ്, പു​തി​യ ഒ​പി കൗ​ണ്ട​റു​ക​ള്‍, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍, സം​സ്ഥാ​ന​ത്താ​ദ്യ​മാ​യി ഒ​രേ​സ​മ​യം നി​ര​വ​ധി പേ​ര്‍​ക്ക് ചി​കി​ത്സ ന​ല്‍​കാ​നാ​വു​ന്ന കാ​ഷ്വാ​ലി​റ്റി സം​വി​ധാ​നം, ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ല്‍ പു​തി​യ ഷി​ഫ്റ്റ്, ന​വ​ജാ​ത​ശി​ശു പ​രി​ച​ര​ണ​ത്തി​നു​ള്ള പ്ര​ത്യേ​ക​വി​ഭാ​ഗം എ​ന്നീ നേ​ട്ട​ങ്ങ​ളും എ​ടു​ത്തു​പ​റ​യാ​വു​ന്ന​താ​ണ്.
മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്‍റ്, കേ​ന്ദ്രീ​കൃ​ത അ​ണു​വി​മു​ക്തി സം​വി​ധാ​നം, കാ​ത്ത് ലാ​ബ്, കാ​ര്‍​ഡി​യോ​ള​ജി ഐ​സി​യു, കീ​മോ​തെ​റാ​പ്പി, പു​തി​യ ഒ​പി ബ്ലോ​ക്ക്, ല​ഹ​രി​വി​മു​ക്തി​കേ​ന്ദ്രം തു​ട​ങ്ങി​യ​വ ക​ഴി​വ​തും വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​പ​ര്യാ​പ്ത​ത​ക​ള്‍​ക്കി​ട​യി​ലാ​ണ് ഇ​ത്ര​യും നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യും മി​ഡ് ടൗ​ണ്‍ റോ​ട്ട​റി ക്ല​ബ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ്, സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷാ​ന​വാ​സ് പാ​ദൂ​ര്‍, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​വി. പ്ര​കാ​ശ്, സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​പി. വി​നോ​ദ് കു​മാ​ര്‍, ആ​ര്‍​എം​ഒ ഡോ. ​ര​ജി​ത് കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.