64 പരാതികൾ, സുപ്രധാന തീരുമാനങ്ങൾ
Wednesday, August 21, 2019 1:23 AM IST
കാസർഗോഡ്: പോ​ലീ​സ് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ സി​വി​ല്‍​സ്റ്റേ​ഷ​നി​ലെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി.
അ​ദാ​ല​ത്തി​ല്‍ 64 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ചു. 81 പ​രാ​തി​ക​ളാ​യി​രു​ന്നു അ​ദാ​ല​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ്, എ​എ​സ്പി ഡി. ​ശി​ല്പ, അ​ഡീ​ഷ​ണ​ല്‍ എ​സ്പി പി.​ബി. പ്ര​ശോ​ഭ്, ഡി​വൈ​എ​സ്പി​മാ​രാ​യ പി.​കെ. സു​ധാ​ക​ര​ന്‍, പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എം. ​സു​നി​ല്‍​കു​മാ​ര്‍, എം. ​അ​സി​നാ​ര്‍, ജ​യ്‌​സ​ണ്‍ ഏ​ബ്ര​ഹാം, എം. ​പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​രും ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും അ​ദാ​ല​ത്തി​ല്‍ സം​ബ​ന്ധി​ച്ചു. പ​ര​മാ​വ​ധി പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. ചി​ല​ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

അ​ന്ത​ര്‍​സം​സ്ഥാ​ന കേ​സ്്:‍ 15 ദി​വ​സ​ത്തി​ന​കം പുതിയ സം​വി​ധാ​നം

കേ​ര​ളം, ക​ര്‍​ണാ​ട​കം, ത​മി​ഴ്‌​നാ​ട് എ​ന്നീ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലെ ക്രി​മി​ന​ല്‍ കേ​സ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു​മാ​യി യോ​ജി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി 15 ദി​വ​സ​ത്തി​ന​കം ആ​രം​ഭി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ പ​റ​ഞ്ഞു. കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ അ​ദാ​ല​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ള്‍ ക​ട​ന്നു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ ഏ​കീ​കൃ​ത​സം​വി​ധാ​നം സ​ഹാ​യ​ക​ര​മാ​വു​മെ​ന്നും വി​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ന്ന​വ​രെ വ​ല​യി​ലാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്പി​സി : എ​യ്ഡ​ഡ്
സ്‌​കൂ​ളു​ക​ള്‍​ക്ക് ഫ​ണ്ട്
അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ​രാ​തി

സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പെ​ര്‍​ഡാ​ല ന​വ​ജീ​വ​ന്‍ ഹൈ​സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഡി​ജി​പി​ക്ക് അ​ദാ​ല​ത്തി​ല്‍ പ​രാ​തി ന​ല്‍​കി.
എ​സ്പി​സി​ക്ക് വേ​ണ്ടി​യു​ള്ള ക്യാ​ന്പു​ക​ള്‍​ക്കും പ​രി​ശീ​ല​ന​ങ്ങ​ള്‍​ക്കും വേ​ണ്ടി സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കു​മ്പോ​ള്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍ ത​ഴ​യ​പ്പെ​ടു​ക​യാ​ണെ​ന്നും പ​രാ​തി പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഡി​ജി​പി അ​റി​യി​ച്ച​താ​യും മു​ഖ്യാ​ധ്യാ​പി​ക പി.​പി. ത​ങ്ക​മ​ണി പ​റ​ഞ്ഞു.
റി​യാ​സ് മൗ​ല​വി വ​ധ​മു​ള്‍​പ്പെ​ടെ കാ​സ​ര്‍​ഗോ​ഡ് ചൂ​രി മേ​ഖ​ല​ക​ളി​ല്‍ ന​ട​ക്കു​ന്ന വ​ര്‍​ഗീ​യ​സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ കൊ​ല​യാ​ളി​ക​ള്‍ വ​രെ ര​ക്ഷ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും പ്ര​ദേ​ശ​ത്ത് സ​മാ​ധാ​നാ​ന്ത​രീ​ക്ഷം നി​ല​നി​ര്‍​ത്താ​ന്‍ പോ​ലീ​സ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചൂ​രി ഓ​ള്‍​ഡ് ജു​മാ മ​സ്ജി​ദ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​രാ​തി ന​ല്‍​കി. പ​രാ​തി​യി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ എ​എ​സ്പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.
ബ​ദി​യ​ടു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ന്‍ കോ​മ്പൗ​ണ്ടി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന 45 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി ജ​ന​മൈ​ത്രി പോ​ലീ​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ​യ്ക്ക് വേ​ണ്ടി പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നീ​ര്‍​ച്ചാ​ലി​ലെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​എ​ച്ച്. ജ​നാ​ര്‍​ദ​ന ന​ല്‍​കി​യ പ​രാ​തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി എ​എ​സ്പി​ക്ക് കൈ​മാ​റി.
നീ​ലേ​ശ്വ​രം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ എ​രി​ക്കു​ളം പ​ള്ളി ജ​നു​വ​രി 23ന് ​തീ​വച്ച് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രെ ഇ​നി​യും പി​ടി​കൂ​ടി​യി​ല്ലെ​ന്നാ​രോ​പി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് സം​യു​ക്ത ജ​മാ​അ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബ​ഷീ​ര്‍ വെ​ള്ളി​ക്കോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രാ​തി ന​ല്‍​കി. പ​രാ​തി ജി​ല്ലാ ക്രൈ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധി​ക്കാ​ന്‍ പോ​ലീ​സ് മേ​ധാ​വി നി​ര്‍​ദേ​ശി​ച്ചു.

പോ​ലീ​സ് അം​ഗ​ബ​ലം
വ​ര്‍​ധി​പ്പി​ക്കു​ം

ജി​ല്ല​യി​ലെ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ട​ണം, ജി​ല്ല​യി​ല്‍ സ​ബ് ഡി​വി​ഷ​ന്‍ മൂ​ന്നാ​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്കു​മെ​ന്ന് ഡി​ജി​പി പ​റ​ഞ്ഞു. 2020, 2025, 2030 വ​രെ ജി​ല്ല​യി​ല്‍ ആ​വ​ശ്യ​മാ​യി വ​രു​ന്ന പോ​ലീ​സ് സേ​ന​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ന്‍ ഉ​ത്ത​ര​മേ​ഖ​ല ഡി​ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മി​തി രൂ​പീ​ക​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍ സ​മി​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. ഉ​പ്പ​ള പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ര്‍​ഷം യാ​ഥാ​ർ​ഥ്യ​മാ​ക്കും. വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍​ക്ക് ഭൂ​മി ല​ഭ്യ​മാ​യാ​ല്‍ ഉ​ട​ന്‍ കെ​ട്ടി​ടം നി​ര്‍​മി​ക്കും.
ഭൂ​മി ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ നാ​ല്‍​പ്പ​തോ​ളം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ സം​സ്ഥാ​ന​ത്ത് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ല്‍ ക്രി​മി​ന​ലു​ക​ള്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു ര​ക്ഷ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്.
കാ​സ​ര്‍​ഗോ​ട്ടെ ക്രി​മി​ന​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ല​തും സം​ഘ​ടി​ത​മാ​ണ്. കു​റ്റ​കൃ​ത്യം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി പ​റ​ഞ്ഞു. സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ ര​ണ്ടു​പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടും.
ജി​ല്ല​യി​ല്‍ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.