തി​രി​ച്ച​റി​യാം ഈ നി​ശ​ബ്ദ ജീ​വ​കാ​രു​ണ്യ സേ​വ​ക​നെ
Monday, August 19, 2019 5:49 AM IST
തൃ​ക്ക​രി​പ്പൂ​ർ: സ​മൂ​ഹ​ത്തി​ലെ നി​രാ​ലം​ബ​ർ​ക്ക് കൈ​ത്താ​ങ്ങാ​വു​ക​യാ​ണ് രാ​മ​ദാ​സി​ന്‍റെ നി​ശ​ബ്ദ​മാ​യ ജീ​വ​കാ​രു​ണ്യ-​സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.
ദാ​രി​ദ്ര്യ​രേ​ഖ​ക്ക് താ​ഴെ​യു​ള്ള അ​റു​പ​ത് വ​യ​സി​ൽ താ​ഴെ​യു​ള​ള കു​ടും​ബ​നാ​ഥ​ന്മാ​ർ മ​രി​ച്ചാ​ൽ ല​ഭി​ച്ചു​വ​ന്ന 20,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം മു​ട​ങ്ങി​യ​പ്പോ​ൾ ഇ​തി​നെ​തി​രെ പോ​രാ​ടി കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലു​മു​ള്ള​വ​ർ​ക്ക് തു​ക വി​ത​ര​ണ​ത്തി​ന് ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ര​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​ത്.
സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​റ​ങ്ങി​തി​രി​ച്ച തൃ​ക്ക​രി​പ്പൂ​ർ ക​ക്കു​ന്നം സ്വ​ദേ​ശി​യാ​യ കെ.​യു. രാ​മ​ദാ​സ് സ​മ​പ്രാ​യ​ക്കാ​രി​ൽ നി​ന്ന് വ്യ​ത്യ​സ്ത​നാ​ണ്. അ​ധി​കൃ​ത​ർ ക​നി​ഞ്ഞു​ന​ൽ​കേ​ണ്ട​ത​ല്ല അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കു​ള​ള സ​ഹാ​യ​മെ​ന്നാ​ണ് രാ​മ​ദാ​സി​ന്‍റെ പ​ക്ഷം.
ഇ​തി​ന​കം ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കാ​ണ് ചി​കി​ത്സ​ക്ക് ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന് ധ​ന​സ​ഹാ​യ​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ത്തി​ട്ടു​ള്ള​ത്. അ​റു​പ​ത് വ​യ​സി​നു​ള്ളി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ല​ഭി​ക്കേ​ണ്ട 20,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം മു​ട​ങ്ങി​യ​തോ​ടെ നി​ര​വ​ധി വ​കു​പ്പു​ക​ളി​ലേ​ക്ക് രാ​മ​ദാ​സ് നി​ര​ന്ത​രം ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ട്ടും വേ​ഗം പോ​രാ​ത്ത​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യാ​ണ് 8.97 കോ​ടി​യി​ൽ​പ്പ​രം രൂ​പ കേ​ര​ള​ത്തി​ലെ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ല​ഭ്യ​മാ​ക്കി​യ​ത്.
കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ ​തു​ക കേ​ര​ള സ​ർ​ക്കാ​രി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ജീ​വ​കാ​രു​ണ്യ-​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടു ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തി​നി​ട​യി​ൽ 10 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും, അ​ല്ലാ​തെ​യും നേ​ടി​ക്കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ ഒ​റ്റ​യാ​ൾ പ​ട്ടാ​ള​മാ​ണ് ഈ ​യു​വാ​വ്. ക​ഴി​ഞ്ഞ​മാ​സം മാ​ത്രം നാ​ല​ര ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യം നി​ര​വ​ധി പേ​ർ​ക്ക് നേ​ടി​ക്കൊ​ടു​ക്കാ​ൻ രാ​മ​ദാ​സി​ന് ക​ഴി​ഞ്ഞു.
ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​വ​ർ മു​ത​ൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ വ​രെ ഇ​തി​ൽ​പ്പെ​ടും. ഇ​തി​നെ​ല്ലാ​മു​പ​രി ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് സ്ത​നാ​ർ​ബു​ദ​ത്തി​ന്‍റെ ചി​കി​ത്സ​ക്കു ആ​വ​ശ്യ​മാ​യ വി​ല​കൂ​ടി​യ മ​രു​ന്ന് അ​ത് ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​യി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യ​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.
21 ക്യാ​പ്സ്യൂ​ളി​ന് 95,000 രൂ​പ വി​ല​വ​രു​ന്ന മ​രു​ന്ന് ക​മ്പ​നി​യു​ടെ ചാ​രി​റ്റി വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ്‌ ഈ ​യു​വ​തി​ക്ക് ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.
ചി​കി​ത്സ​ക്കാ​യി ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് മാ​ത്ര​മ​ല്ല സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന വി​വാ​ഹ ധ​ന​സ​ഹാ​യം വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​തി​ലും രാ​മ​ദാ​സി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ട്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​യി നി​സ്വാ​ർ​ത്ഥ സേ​വ​ന​മാ​ണ് ഈ ​യു​വാ​വ് കാ​ട്ടു​ന്ന​ത്.
തൃ​ക്ക​രി​പ്പൂ​ർ ടൗ​ൺ ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മു​ൻ പ്ര​സി​ഡ​ന്‍റ്, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന കാ​രു​ണ്യ കൂ​ട്ടാ​യ്മ​യാ​യ "പാ​ഥേ​യ'​ത്തി​ന്‍റെ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​.