‘കൂ​ട്ടു​കൂ​ടാം’ സ്നേ​ഹ​സം​ഗ​മം ന​ട​ത്തി
Monday, August 19, 2019 5:48 AM IST
ാ​ജ​പു​രം: രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി എ​ച്ച്എ​സ്എ​സി​ലെ 1990-91 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് കൂ​ട്ടു​കൂ​ടാം എ​ന്ന പേ​രി​ൽ സ്നേ​ഹ​സം​ഗ​മം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​ഷി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഴ​യ​കാ​ല അ​ധ്യാ​പ​ക​രാ​യ എം.​ടി. ചാ​ക്കോ, സ​ന്തോ​ഷ് ജോ​സ​ഫ്, എ​ൻ.​എം. ജോ​സ​ഫ്, ഇ.​ജെ. തോ​മ​സ്, എ.​എ​ൽ. തോ​മ​സ്, ടി.​ജെ ജോ​സ​ഫ്, എ.​സി. തോ​മ​സ് ,ഏ​ലി​ക്കു​ട്ടി, ക്ലാ​ര, മൗ​ലി തോ​മ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
വി​നോ​ദ് സോ​മി, ഷി​നോ​ജ് ചാ​ക്കോ, റീ​ന അ​ബ്ര​ഹാം, മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.