എ​ൻ​ഡോ​സ​ൾ​ഫാ​ൻ; പ്ര​തി​രോ​ധ​സം​ഗ​മം 25ന്
Monday, August 19, 2019 5:48 AM IST
കാ​സ​ർ​ഗോ​ഡ്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ​മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25നു ​കാ​സ​ർ​ഗോ​ട്ട് പ്ര​തി​രോ​ധ​സം​ഗ​മം ന​ട​ത്തും.
ജി​ല്ല​യി​ലെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം എ​ൻ​ഡോ​സ​ൾ​ഫാ​ന​ല്ലാ​യെ​ന്ന പ്ര​ച​ര​ണം ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​യെ പോ​ലു​ള്ള ഉ​ന്ന​ത​ൻ​മാ​രി​ൽ നി​ന്ന് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രു​ന്ന സാ​ഹ​ച​ര്യ​ത്തെ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​വ​രെ ത​ന്നെ ഉ​പ​യോ​ഗി​ച്ചു നേ​രി​ടു​ക എ​ന്ന ല​ക്ഷ്യം വെ​ച്ചു കൊ​ണ്ടാ​ണ് പ്ര​തി​രോ​ധ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ര​ണ്ടു പ​തി​റ്റാ​ണ്ടി​ല​ധി​കം​കാ​ലം വി​ഷ​മ​ഴ പെ​യ്തി​റ​ങ്ങി​യ മ​ണ്ണി​ൽ നി​ന്ന് ദു​ര​ന്ത ജ​ന്മ​ങ്ങ​ൾ ഇ​പ്പോ​ഴും പി​റ​വി​യെ​ടു​ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ഡോ. ​ര​വീ​ന്ദ്ര​നാ​ഥ ഷാ​ൻ​ബാ​ഗി​നെ​പ്പോ​ലു​ള്ള വി​ദ​ഗ്ധ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച് അ​വ​ത​രി​പ്പി​ക്കും.
എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​വും പ്ര​ള​യ​ദു​ര​ന്ത​വും മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജ​ന​കീ​യ​മു​ന്ന​ണി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നി​ര​വ​ധി പ​ഠ​ന​ങ്ങ​ളി​ലൂ​ടെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ മൂ​ല​മാ​ണ് രോ​ഗാ​വ​സ്ഥ​യ്ക്ക് ഉ​ണ്ടാ​യ​തെ​ന്നു വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​മ്പോ​ഴും കീ​ട​നാ​ശി​നി ക​മ്പ​നി​ക​ൾ​ക്കു വേ​ണ്ടി ചി​ല​ർ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ഒ​ളി അ​ജ​ണ്ട​യു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും യോ​ഗം ആ​ശ​ങ്ക​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് മു​നീ​സ അ​മ്പ​ല​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട്, പി. ​മു​ര​ളീ​ധ​ര​ൻ, കെ. ​ച​ന്ദ്രാ​വ​തി, സീ​മ മു​ര​ളി, ശി​വ​കു​മാ​ർ എ​ൻ​മ​ക​ജെ, പി. ​കൃ​ഷ്ണ​ൻ, രാ​മ​കൃ​ഷ്ണ​ൻ വാ​ണി​യ​മ്പാ​റ അ​രു​ണി കാ​ട​കം, ഗോ​വി​ന്ദ​ൻ ക​യ്യൂ​ർ, മി​സി​രി​യ ചെ​ങ്ക​ള, എം.​പി. ജ​മീ​ല, അ​ബ്ദു​ൾ ഖാ​ദ​ർ ച​ട്ട​ഞ്ചാ​ൽ, അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.