എ​ണ്ണാ​മെ​ങ്കി​ൽ എ​ണ്ണി​ക്കോ...
Monday, August 19, 2019 5:48 AM IST
നീ​ലേ​ശ്വ​രം: വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് പേ​ടി​സ്വ​പ്ന​മാ​യി ദേ​ശീ​യ​പാ​ത​യി​ലു​ട​നീ​ള​മു​ള്ള കു​ഴി​ക​ൾ. പ​ട​ന്ന​ക്കാ​ട്, നീ​ലേ​ശ്വ​രം, പ​ള്ളി​ക്ക​ര, ചെ​റു​വ​ത്തൂ​ർ, ഞാ​ണ​ങ്കൈ, കാ​ലി​ക്ക​ട​വ് വ​രെ​യു​ള്ള ഭാ​ഗം റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
സാ​ധാ​ര​ണ റോ​ഡു​ക​ളി​ൽ ഉ​ള്ള​തി​നേ​ക്കാ​ളും ആ​ഴ​മേ​റി​യ കു​ഴി​ക​ളാ​ണ് ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് വ​ലു​തും ചെ​റു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ രൂ​പ​പ്പെ​ട്ട​ത്. ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ന​ടു​വൊ​ടി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ഴാ​തെ പോ​വു​ക എ​ന്ന​ത് സ​ർ​ക്ക​സ് അ​ഭ്യാ​സി​ക​ളെ​ക്കാ​ളും മെ​യ്‌​വ​ഴ​ക്കം ആ​വ​ശ്യ​മു​ള്ള​താ​യി മാ​റു​മ്പോ​ൾ ഈ ​റോ​ഡി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ടം കൂ​ടാ​തെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത് ഭാ​ഗ്യം കൊ​ണ്ടു മാ​ത്ര​മാ​ണ്.
എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത കു​ഴി​ക​ൾ താ​ണ്ടി പ​ട​ന്ന​ക്കാ​ട് പ​ള്ളി​ക്ക​ര വ​ഴി ഞാ​ണ​ങ്കൈ കു​ന്ന് ക​യ​റി ജി​ല്ലാ അ​തി​ർ​ത്തി​യാ​യ കാ​ലി​ക്ക​ട​വ് എ​ത്തു​മ്പോ​ൾ റോ​ഡാ​കെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. ഇ​ത്ത​വ​ണ മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നു മു​ന്പേ​ത​ന്നെ പ​ള്ളി​ക്ക​ര​യി​ലും കാ​ലി​ക്ക​ട​വ് ടൗ​ണി​ലും റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു.
കാ​ലി​ക്ക​ട​വ് മു​ത​ൽ ക​രി​വെ​ള്ളൂ​രും വെ​ള്ളൂ​രും താ​ണ്ടി പ​യ്യ​ന്നൂ​ർ വ​രെ​യും റോ​ഡി​ന്‍റെ അ​വ​സ്ഥ​യി​ൽ മാ​റ്റ​മൊ​ന്നു​മി​ല്ല. ഇ​തി​നി​ട​യി​ൽ പാ​ല​ത്തേ​ര പാ​ല​ത്തി​ന്‍റെ ര​ണ്ട​റ്റ​ത്തും റോ​ഡ് പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.