മരണംപോലും തോറ്റുപോയ സൗഹൃദം
Monday, August 19, 2019 5:48 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ല്യോ​ട്ട് വാ​ദ്യ​ക​ലാ​സം​ഘ​ത്തി​ന്‍റെ ശി​ങ്കാ​രി​മേ​ളം കാ​ണു​മ്പോ​ള്‍ എ​ന്നെ​യും കൂ​ടെ കൂ​ട്ടു​മോ എ​ന്നു ചോ​ദി​ച്ച​താ​ണ് കാ​ഞ്ഞ​ങ്ങാ​ട് വി​ഷ്ണു​മം​ഗ​ലം ന​ടു​വ​ട്ടം​വ​യ​ലി​ലെ രാ​ഹു​ല്‍.
സ​മ​യം കി​ട്ടു​മ്പോ​ള്‍ താ​ന്‍​ത​ന്നെ മേ​ളം പ​ഠി​പ്പി​ച്ചു​ത​രാ​മെ​ന്ന് എ​ന്‍​ജി​നി​യ​റിം​ഗി​ന് ഒ​ന്നി​ച്ചി​രു​ന്നു പ​ഠി​ച്ച കൂ​ട്ടു​കാ​ര​ന്‍ ശ​ര​ത്‌​ലാ​ല്‍ പ​റ​ഞ്ഞി​രു​ന്ന​തു​മാ​ണ്. പ​ക്ഷേ അ​വ​രു​ടെ സ​മ​യ​ത്തി​ന്‍റെ ദൈ​ര്‍​ഘ്യ​മെ​ത്ര​യെ​ന്ന് അ​തി​ന​കം മ​റ്റു​ചി​ല​ര്‍ നി​ശ്ച​യി​ച്ചു​റ​പ്പി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു.
ആ ​കൂ​ട്ടു​കാ​ര്‍ സ്വ​പ്‌​നം ക​ണ്ട​തെ​ല്ലാം വെ​റു​തെ​യാ​യി. ശ​ര​ത്‌​ലാ​ലും കൃ​പേ​ഷും കൂ​ട്ടു​കാ​രു​ടെ മ​ന​സി​ല്‍​നി​ന്നു മാ​യാ​ത്ത ക​ണ്ണു​നീ​ര്‍​ത്തു​ള്ളി​ക​ളാ​യി. എ​ല്ലാം ക​ഴി​ഞ്ഞൊ​രു​ദി​വ​സം വാ​ദ്യ​ക​ലാ​സം​ഘ​ത്തി​ല്‍ ശ​ര​ത്തി​ന്‍റെ കൂ​ട്ടു​കാ​രെ കാ​ണാ​നെ​ത്തി​യ രാ​ഹു​ല്‍ ന​ട​ക്കാ​തെ​പോ​യ പ​ല സ്വ​പ്‌​ന​ങ്ങ​ളും പ​റ​യു​ന്ന കൂ​ട്ട​ത്തി​ല്‍ ഇ​തും പ​റ​ഞ്ഞു.
ശ​ര​ത്തി​ന്‍റെ കീ​ഴി​ല്‍ ശി​ങ്കാ​രി​മേ​ളം പ​ഠി​ക്കു​ന്ന​തി​നാ​യി കാ​ഞ്ഞ​ങ്ങാ​ട് വി​ഷ്ണു​മം​ഗ​ല​ത്തി​നു സ​മീ​പ​ത്തെ ചെ​റി​യ ഗ്രാ​മ​ത്തി​ല്‍ ഒ​രു കൂ​ട്ടം ആ​ളു​ക​ള്‍ ത​ന്നോ​ടൊ​പ്പം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു. ശ​ര​ത്തി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും ഓ​ര്‍​മ​ക​ളു​മാ​യി വാ​ദ്യ​ക​ലാ​സം​ഘം മെ​ല്ലെ ഉ​യി​ര്‍​ത്തെ​ഴു​ന്നേ​ല്‍​ക്കാ​ന്‍ തു​ട​ങ്ങു​ക​യാ​യി​രു​ന്നു അ​പ്പോ​ള്‍.
അ​ങ്ങ​നെ അ​വ​രെ​ക്കൂ​ടി വാ​ദ്യ​ക​ല പ​ഠി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു​ള്ള നി​യോ​ഗം ശി​ങ്കാ​രി​മേ​ള​ത്തി​ലും സ്‌​റ്റേ​ജ് പ​രി​പാ​ടി​ക​ളി​ലും ശ​ര​ത്തി​നൊ​പ്പം നി​റ​സാ​ന്നി​ധ്യ​മാ​യി നി​ന്നി​രു​ന്ന ശ്രീ​കാ​ന്തി​നാ​യി​രു​ന്നു. എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യും ഓ​ട്ടോ​മൊ​ബൈ​ല്‍ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ രാ​ഹു​ല്‍ ത​മ്പാ​നൊ​പ്പം വി​ഷ്ണു​മം​ഗ​ലം ന​ടു​വ​ട്ടം​വ​യ​ല്‍ ഗ്രാ​മ​ത്തി​ലെ 23 പേ​രാ​ണ് ശി​ങ്കാ​രി​മേ​ളം പ​ഠി​ക്കാ​നെ​ത്തി​യ​ത്. കൈ​വി​ട്ടു​പോ​യ കൂ​ട്ടു​കാ​ര​നോ​ടു​ള്ള സ്‌​നേ​ഹ​വും അ​വ​ന്‍ പ​ക​ര്‍​ന്നു​ത​ന്ന ആ​വേ​ശ​വും കൊ​ണ്ട് ര​ണ്ടു മാ​സ​ത്തി​ന​കം പ​ഠ​നം ഏ​താ​ണ്ട് പൂ​ര്‍​ത്തി​യാ​യി.
അ​ങ്ങ​നെ ന​ടു​വ​ട്ടം​വ​യ​ലി​ല്‍ പു​തി​യൊ​രു വാ​ദ്യ​ക​ലാ​സം​ഘ​ത്തി​നു കൂ​ടി തു​ട​ക്ക​മാ​യി. കൊ​ല്ലാ​ന്‍ ക​ഴി​ഞ്ഞാ​ലും തോ​ല്‍​പി​ക്കാ​നാ​വി​ല്ലെ​ന്ന വാ​ച​ക​ത്തി​ന് ഉ​യി​രു​വ​ച്ച പോ​ലെ. ന​ടു​വ​ട്ടം​വ​യ​ല്‍ ചെ​റി​യ ഇ​ട​ച്ചി വാ​ദ്യ​ക​ലാ​സം​ഘം എ​ന്ന് പേ​രു​മി​ട്ടു. അ​ര​ങ്ങേ​റ്റ​മാ​യി​രു​ന്നു ഇ​ന്ന​ലെ. ഗ്രാ​മ​ത്തി​ലെ വ​യ​നാ​ട്ടു കു​ല​വ​ന്‍ ദേ​വ​സ്ഥാ​ന​മാ​യി​രു​ന്നു വേ​ദി.
അ​ര​ങ്ങേ​റ്റ​ത്തി​നു ത​ലേ​ദി​വ​സം രാ​ഹു​ല്‍ കു​റി​ച്ചു നി​ന്‍റെ ഓ​ര്‍​മ​യി​ല്‍, നീ ​ആ​ഗ്ര​ഹി​ച്ച പോ​ലെ ഞാ​ന്‍ നാ​ളെ ചെ​ണ്ട​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ക​യാ​ണ്. നീ​യു​ണ്ടാ​ക​ണം എ​ന്നി​ല്‍. നി​ന്‍റെ ധൈ​ര്യ​വും ആ​വേ​ശ​വും സ​ന്തോ​ഷ​വും ചി​രി​യും ഉ​ണ്ടാ​ക​ണം. നീ​യാ​ണ് എ​നി​ക്ക് എ​ല്ലാം. ഈ ​അ​ര​ങ്ങേ​റ്റം ഞ​ങ്ങ​ള്‍ നി​ന​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്നു.
രാ​ഹു​ലി​ന്‍റെ​യും കൂ​ട്ടു​കാ​രു​ടെ​യും അ​ര​ങ്ങേ​റ്റം കാ​ണാ​ന്‍ ക​ല്യോ​ട്ട് വാ​ദ്യ​ക​ലാ​സം​ഘ​ത്തി​ല്‍​നി​ന്ന് ശ​ര​ത്തി​ന്‍റെ കൂ​ട്ടു​കാ​രു​മെ​ത്തി. ക​ല്യോ​ട്ട് സം​ഘ​ത്തി​ല്‍ ശ​ര​ത്ത് നി​ന്നി​രു​ന്ന സ്ഥാ​ന​ത്ത് രാ​ഹു​ല്‍ കൊ​ട്ടി​ക്ക​യ​റു​ന്ന​തു ക​ണ്ട് അ​റി​യാ​തെ ക​ണ്ണു​ക​ള്‍ നി​റ​യു​മ്പോ​ഴും അ​വ​ര്‍ ക​യ്യ​ടി​ക്കു​ക​യാ​യി​രു​ന്നു.