"വി ​ഡി​സ​ര്‍​വ്' പ​ദ്ധ​തി​: അം​ഗ​പ​രി​മി​ത​ര്‍​ക്കു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങൾ വി​ത​ര​ണം ചെ​യ്തു
Monday, August 19, 2019 5:47 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ഭ​ര​ണ​കൂ​ടം അം​ഗ​പ​രി​മി​ത​ര്‍​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന "വി ​ഡി​സ​ര്‍​വ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 336 അം​ഗ​പ​രി​മി​ത​ര്‍​ക്ക് വി​വി​ധ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി.

വി​ത​ര​ണോ​ദ്ഘാ​ട​നം പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ മു​നീ​സ അ​മ്പ​ല​ത്ത​റ​യ്ക്ക് ബ്ര​യ്‌​ലി​കെ​യ്‌​നും സ്മാ​ര്‍​ട്ട് ഫോ​ണും ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ വെ​ബ്സൈ​റ്റ് പ്ര​കാ​ശ​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ള്‍​ക്കും വി​വി​ധ വ​കു​പ്പു​ക​ള്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2016 ലെ ​ദേ​ശീ​യ അം​ഗ​പ​രി​മി​ത നി​യ​മം ന​ട​പ്പാ​ക്കി​യ രാ​ജ്യ​ത്തെ ആ​ദ്യ ജി​ല്ല​യാ​യി കാ​സ​ര്‍​ഗോ​ഡ് മാ​റി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു പ​റ​ഞ്ഞു.

ശ​രി​യാ​യ വ്യ​ക്തി​ക്ക് ശ​രി​യാ​യ സ​മ​യ​ത്ത് ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ്പി​ലാ​ക്കു​ന്ന "വി ​ഡി​സ​ര്‍​വി​ന്‍റെ' ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ www.wedeserve.in എ​ന്ന വെ​ബ്സൈ​റ്റി​ന്റെ ഔ​ദ്യോ​ഗി​ക ലോ​ഞ്ചിം​ഗും ച​ട​ങ്ങി​ല്‍ ന​ട​ത്തി. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ എ​ഡി​ഐ​പി പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് "വി ​ഡി​സ​ര്‍​വ്' പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. എ​ഡി​ഐ​പി സ്‌​കീം പ്ര​കാ​രം ജി​ല്ല​യി​ല്‍ ന​ട​ത്തി​യ ക്യാ​മ്പു​ക​ളി​ല്‍ നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത 336 പേ​ര്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ അ​ലിം​കോ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു​വേ​ണ്ടി കേ​ര​ള സാ​മൂ​ഹി​ക​സു​ര​ക്ഷാ മി​ഷ​നാ​ണ് പ​ദ്ധ​തി​യു​ടെ ഏ​കോ​പ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

വീ​ല്‍ ചെ​യ​ര്‍, എം​ആ​ര്‍ കി​റ്റ്, ബ്രെ​യ്ലി​കെ​യ്ന്‍, സ്മാ​ര്‍​ട്ട് ഫോ​ണ്‍, ശ്ര​വ​ണ​സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍, വി​വി​ധ​ത​രം ക്ര​ച്ച​സ് തു​ട​ങ്ങി​യ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ​ദ്ധ​തി​യി​ല്‍ 3416 പേ​രെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 1433 പേ​ര്‍​ക്ക് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി.

ജി​ല്ല​യി​ല്‍ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അം​ഗ​പ​രി​മി​ത നി​ര്‍​ണ​യ​ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 18672 പേ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക്യാ​മ്പി​ല്‍1535 പേ​ര്‍​ക്കും ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 1846 പേ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.

നേ​ര​ത്തെ 48 പേ​ര്‍​ക്ക് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു.
ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഗം​ഗ രാ​ധാ​കൃ​ഷ്ണ​ന്‍, ഡി​എം​ഒ ഡോ. ​എ.​പി. ദി​നേ​ശ്കു​മാ​ര്‍, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ബി. ​ഭാ​സ്‌​ക​ര​ന്‍, ജി​ല്ലാ വ​നി​താ-​ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ ഡീ​ന ഭ​ര​ത​ന്‍, കു​ടും​ബ​ശ്രീ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍, കെ​എ​സ്എ​സ്എം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ജി​ഷോ ജ​യിം​സ്, നെ​ഹ്റു കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ടി. ​വി​ജ​യ​ന്‍ സം​സാ​രി​ച്ചു. അ​ലിം​കോ ഓ​ഫീ​സ​ര്‍ ലി​റ്റ​ണ്‍ സ​ര്‍​ക്കാ​ര്‍ മു​ഖ്യാ​തി​ഥി​ക​ളെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.