സൗ​ജ​ന്യ ടൈ​ല​റിം​ഗ് പ​രി​ശീ​ല​നം
Sunday, August 18, 2019 1:23 AM IST
ക​ണ്ണൂ​ർ: ത​ളി​പ്പ​റ​ന്പി​നു സ​മീ​പം കാ​ഞ്ഞി​ര​ങ്ങാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന റൂ​ഡ്‌​സെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ യു​വ​തി​ക​ൾ​ക്ക് സൗ​ജ​ന്യ ടൈ​ല​റിം​ഗ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഒ​രു മാ​സ​ത്തെ പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ൽ ഭ​ക്ഷ​ണ​വും താ​മ​സ​സൗ​ക​ര്യ​വും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ഓ​ഗ​സ്റ്റ് 27 നു ​മു​ന്പ് അ​പേ​ക്ഷി​ക്ക​ണം. അ​ഭി​മു​ഖം ഓ​ഗ​സ്റ്റ് 31 ന്. ​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0460 2226573, 9646611644, 6238275872.