സാന്ത്വനം പദ്ധതി: ബെ​ഡൂ​രി​ൽ നാ​ലാ​മ​ത്തെ വീ​ടി​ന് ക​ട്ടി​ള​ വ​ച്ചു
Sunday, August 18, 2019 1:23 AM IST
ചി​റ്റാ​രി​ക്കാ​ൽ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും അ​ഗ​തി​ക​ൾ​ക്കു​മാ​യി ബെ​ഡൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യു​ടെ സാ​ന്ത്വ​നം പ​ദ്ധ​തി​യി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് നി​ർ​മി​ക്കു​ന്ന നാ​ലാ​മ​ത്തെ വീ​ടി​ന് ക​ട്ടി​ള ​വ​ച്ചു. വി​കാ​രി ഫാ. ​മാ​ത്യു പ​യ്യ​നാ​ട് ക​ട്ടി​ള​വയ്​പ് ആ​ശീ​ർ​വ​ദി​ച്ചു. ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ണി കു​ന്നേ​ൽ സം​സാ​രി​ച്ചു.

ഇ​വി​ടെ നേ​ര​ത്തേ നി​ർ​മാ​ണം തു​ട​ങ്ങി​യ മൂ​ന്ന് വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യിവ​രി​ക​യാ​ണ്.
ഇ​തു​വ​രെ 12 പേ​ർ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ൽ​കി​യി​ട്ടു​ണ്ട്.