ബ​ളാ​ലിൽ ഡി​ജി​റ്റ​ൽ സ​ർ​വേ തു​ട​ങ്ങു​ന്നു
Sunday, August 18, 2019 1:22 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ൽ ലാ​ൻ​ഡ് സെ​റ്റി​ൽ​മെ​ന്‍റ് സ​ർ​വേ ബ​ളാ​ൽ വി​ല്ലേ​ജി​ൽ തു​ട​ങ്ങു​ന്നു. സ്ഥ​ല​മു​ട​മ​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം മാ​ത്രം സ്ഥ​ലം ഡി​ജി​റ്റ​ൽ സ​ർ​വേ ചെ​യ്ത് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചു​ന​ൽ​കു​ന്ന സം​വി​ധാ​ന​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ സ്ഥ​ല​ങ്ങ​ൾ അ​ള​ന്ന് അ​തി​ർ​ത്തി​ക​ൾ തി​ട്ട​പ്പെ​ടു​ത്തും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് സ്ഥ​ലം അ​ള​ന്നു​കൊ​ടു​ക്കും.

അ​ധി​കസ്ഥ​ല​മു​ള്ള​വ​ർ നി​ശ്ചി​ത​തു​ക സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​ച്ചാ​ൽ സ്ഥ​ലം സ്വ​ന്തം പേ​രി​ലാ​ക്കി ന​ൽ​കും. എ​ന്നാ​ൽ സ​ർ​വേ ന​ട​ത്തി സ്ഥ​ല​ത്തി​നു​മേ​ൽ അ​ധി​കാ​രം നേ​ടാ​ത്ത സ്ഥ​ല​മു​ട​മ​ക​ൾ​ക്ക് ഭാ​വി​യി​ൽ ബാ​ങ്ക് വാ​യ്പ പോ​ലും എ​ടു​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്ന ഭ​യ​വു​മു​ണ്ട്.
ബ​ളാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നോ​ടു ചേ​ർ​ന്നു​തു​റ​ക്കു​ന്ന സ​ർ​വേ​യു​ടെ ക്യാ​മ്പ് ഓ​ഫീ​സ് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ഡി. സ​ജി​ത്ത് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ർ​വേ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ​സി​ൽ​ദാ​ർ പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് ഇ​ട​ശ്ശേ​രി​ൽ, എ.​വി. മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി കാ​ര്യ​മാ​യി ആ​രെ​യും അ​റി​യി​ക്കാ​തെ പെ​ട്ടെ​ന്ന് ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും നി​ല​വി​ൽ വൈ​ദ്യു​തി സം​വി​ധാ​നം പോ​ലും ല​ഭ്യ​മാ​കാ​ത്ത കെ​ട്ടി​ട​ത്തി​ൽ ക്യാ​മ്പ് ഓ​ഫീ​സ് പെ​ട്ടെ​ന്നു തു​റ​ക്കു​ക​യാ​യി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കാ​തെ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ആ​ൾ​ക്കാ​രോ​ട് മാ​ത്ര​മാ​ണ് ക​ള​ക്ട​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ച​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.