കേരളത്തിനായി സ്നേഹത്തിന്‍റെ കുടുക്ക നല്‌കി കുഞ്ഞുകൈകൾ
Sunday, August 18, 2019 1:22 AM IST
കാ​ഞ്ഞ​ങ്ങാ​ട് : ര​ക്ഷി​താ​ക്ക​ളി​ൽനി​ന്നും ബ​ന്ധു​ക്ക​ളി​ൽനി​ന്നും പ​ല​പ്പോ​ഴാ​യി കി​ട്ടി​യ തു​ക ഓ​ണ​ക്കോ​ടി വാ​ങ്ങു​ന്ന​തി​നാ​യി പ​ണ​പ്പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ചു​വ​ച്ച​ത് അ​തേ​പ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു മൂ​ന്നാം​ക്ലാ​സു​കാ​രി.

മേ​ലാ​ങ്കോ​ട്ട് എ.​സി. ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ.​ യുപി സ്കൂ​ൾ വി​ദ്യാ​ർ​ഥിനി ശ്രി​യ​യാ​ണ് ത​ന്‍റെ കൊ​ച്ചുസ​ന്പാ​ദ്യം മു​ഴു​വ​നാ​യും സം​ഭാ​വ​ന ന​ൽ​കി​യ​ത്. ക​ല്യാ​ൺ റോ​ഡി​ലെ അ​ജ​യ​ന്‍റെ​യും ശ്രീ​ന​യു​ടെ​യും മ​ക​ളാ​ണ് ശ്രി​യ. സ്കൂ​ൾ അ​സം​ബ്ലി​യി​ൽ വ​ച്ച് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഡോ. ​കൊ​ട​ക്കാ​ട് നാ​രാ​യ​ണ​ൻ തു​ക ഏ​റ്റു​വാ​ങ്ങി. സ്കൂ​ളി​ലെ മ​റ്റു വി​ദ്യാ​ർ​ഥി​ക​ളും ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റി.

കാ​സ​ർ​ഗോ​ഡ്: ഓ​ണം ആ​ഘോ​ഷി​ക്കാ​നും പാ​ദ​സ​രം വാ​ങ്ങാ​നു​മൊ​ക്കെ​യാ​യി കു​ഞ്ഞു​കൈ​ക​ൾ കൊ​ണ്ടു സ്വ​രു​ക്കൂ​ട്ടി​യ സ​മ്പാ​ദ്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി കു​ണ്ടം​കു​ഴി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൽ​പി വി​ദ്യാ​ർ​ഥി​ക​ൾ. അ​ഞ്ചു കു​ട്ടി​ക​ളാ​ണ് ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യ​ക്കു​ടു​ക്ക​ക​ൾ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സ​മ​ർ​പ്പി​ച്ച​ത്.

ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ർ​ദ്ര ഉ​ദ​യ്, കെ. ​ന​ക്ഷ​ത്ര, ര​ണ്ടാം ക്ലാ​സി​ലെ ശി​വാ​നി ശ​ശി, മൂ​ന്നാം ക്ലാ​സു​കാ​രാ​യ പി. ​ദ​ക്ഷി​ൺ​ദേ​വ്, ശ്രേ​യ വി​ന​യ​ൻ എ​ന്നി​വ​ർ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന പി. ​ഹാ​ഷി​മി​ന് പ​ണ​ക്കു​ടു​ക്ക​ക​ൾ കൈ​മാ​റി.