വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ കു​തി​ര്‍​ന്ന രേ​ഖ​ക​ളു​ടെ ശാ​സ്ത്രീ​യ സം​ര​ക്ഷ​ണ​ത്തി​ന് വി​ദ​ഗ്ദ്ധസം​ഘ​മെ​ത്തു​ന്നു
Sunday, August 18, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ന​ന​ഞ്ഞു​കു​തി​ര്‍​ന്ന റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, ആ​ധാ​ര​ങ്ങ​ള്‍, മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ തു​ട​ങ്ങി​യ രേ​ഖ​ക​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​ര​ക്ഷി​ക്കാ​ന്‍ വി​ദ​ഗ്ദ്ധ സം​ഘം ഈ ​മാ​സം 21 ന് ​നീ​ലേ​ശ്വ​ര​ത്തെ​ത്തും.

സം​സ്ഥാ​ന പൈ​തൃ​ക പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ​യും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ പു​രാ​വ​സ്തു​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ​മാ​യാ​ണ് രേ​ഖ​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​ത്. സം​ഘം എ​ത്തു​ന്ന​തു വ​രെ ന​ന​ഞ്ഞു​കു​തി​ര്‍​ന്ന രേ​ഖ​ക​ള്‍ വെ​യി​ല​ത്തി​ടു​ക​യോ തീ​യി​ല്‍ ചൂ​ടാ​ക്കു​ക​യോ സ്വ​യം വൃ​ത്തി​യാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യോ ചെ​യ്യ​രു​ത്.

ക​ഴി​യു​ന്ന​തും രേ​ഖ​ക​ള്‍ തു​റ​ന്നു​നോ​ക്കു​ക​യോ മ​ട​ക്കു​ക​യോ ചെ​യ്യാ​തെ വൃ​ത്തി​യു​ള്ള തു​ണി​യി​ലോ ക​ട​ലാ​സി​ലോ പൊ​തി​ഞ്ഞ് വി​ദ​ഗ്ദ്ധ​സം​ഘ​ത്തെ ഏ​ല്‍​പ്പി​ക്കാ​വു​ന്ന​താ​ണ്. രേ​ഖ​ക​ള്‍ രാ​സ​പ്ര​ക്രി​യ ന​ട​ത്തി പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ മൂ​ന്നു ദി​വ​സം വ​രെ എ​ടു​ക്കും. രേ​ഖ​ക​ള്‍ കൈ​മാ​റു​ന്ന​വ​ര്‍​ക്ക് ര​ശീ​തി ല​ഭി​ക്കും. ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ മ​റ്റു​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കും ഈ ​സൗ​ക​ര്യം സൗ​ജ​ന്യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ഈ ​മാ​സം 21 ന് ​രാ​വി​ലെ 11 മ​ണി മു​ത​ല്‍ പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന പ്ര​ത്യേ​ക ക​ള​ക്‌​ഷ​ന്‍ പോ​യി​ന്‍റി​ല്‍ രേ​ഖ​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പൈ​തൃ​ക പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​എം.​ആ​ര്‍. രാ​ഘ​വ വാ​ര്യ​രും, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. കെ.​പി. ജ​യ​രാ​ജ​നും അ​റി​യി​ച്ചു.