ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി നൈ​പു​ണ്യ ക​ര്‍​മ​സേ​ന
Sunday, August 18, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: പ്ര​ള​യ​ക്ക​യ​ത്തി​ല്‍ ദു​രി​തം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി നൈ​പു​ണ്യ ക​ര്‍​മ​സേ​ന. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ വി​വി​ധ ഐ​ടി​ഐ​ക​ളി​ലെ 26 ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രും അ​റു​പ​തോ​ളം ട്രെ​യി​നി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നൈ​പു​ണ്യ ക​ര്‍​മ​സേ​ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രാ​യ മ​നോ​ജ്കു​മാ​ര്‍, ജ​യ​പ്ര​കാ​ശ്, ഹ​രി​ത​കേ​ര​ളം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം. പ്ര​ള​യം സാ​ര​മാ​യി ബാ​ധി​ച്ച വീ​ടു​ക​ളി​ലെ ത​ക​രാ​റി​ലാ​യ വ​യ​റിം​ഗ്, പ്ലം​ബിം​ഗ്, കാ​ര്‍​പ്പെ​ന്‍റ​റി, ഇ​ല​ക്ട്രി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ക​യാ​ണ് ഇ​വ​രു​ടെ സേ​വ​നം.

ഈ ​വ​ര്‍​ഷ​ത്തെ പ്ര​ള​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ച നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ, ചെ​റു​വ​ത്തൂ​ര്‍, ക​യ്യൂ​ര്‍-​ചീ​മേ​നി, പ​ട​ന്ന ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ക​ര്‍​മ​സേ​ന​യു​ടെ സൗ​ജ​ന്യ​സേ​വ​ന​ത്തി​ലൂ​ടെ ഇ​തു​വ​രെ 92 മോ​ട്ടോ​ര്‍ പ​മ്പ്സെ​റ്റ്, 80 ഇ​ല​ക്ട്രി​ക്ക​ല്‍ വ​യ​റിം​ഗ്, 68 പ്ലം​ബിം​ഗ്, 28 റ​ഫ്രി​ജ​റേ​റ്റ​ര്‍, 20 ഫാ​ന്‍ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ല്‍ സേ​ന​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് ഹ​രി​ത​കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.