മഴക്കെടുതിക്കു പിന്നാലെ രോഗങ്ങളും; കർഷകർ ദുരിതത്തിൽ
Sunday, August 18, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ പാ​ണ​ത്തൂ​ര്‍, ചി​റ്റാ​രി​ക്കാ​ല്‍, ബ​ളാ​ല്‍, കു​റ്റി​ക്കോ​ല്‍, ബ​ന്ത​ടു​ക്ക, പ​ന​ത്ത​ടി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ ക​വു​ങ്ങി​ന് മ​ഹാ​ളി​രോ​ഗം വ്യാ​പി​ക്കു​ന്നു. ഇ​തി​നെ നി​യ​ന്ത്രി​ക്കാ​ന്‍ തോ​ട്ട​ങ്ങ​ളി​ലെ നീ​ര്‍​വാ​ര്‍​ച്ച മെ​ച്ച​പ്പെ​ടു​ത്തു​ക​യും താ​ഴെ വീ​ണ അ​ട​യ്ക്ക​ക​ള്‍ ഉ​ട​ന്‍​ത​ന്നെ പെ​റു​ക്കി ന​ശി​പ്പി​ക്കു​ക​യും വേ​ണം.
രോ​ഗം ബാ​ധി​ച്ച ക​വു​ങ്ങു​ക​ള്‍​ക്കും അ​വ​യു​ടെ സ​മീ​പ​ത്തു​ള്ള​വ​യ്ക്കും പൊ​ട്ടാ​സ്യം ഫോ​സ്‌​ഫോ​ണേ​റ്റ് 15 മി​ല്ലി​യും അ​സോ​സ്‌​കി​സ്‌​ടോ​ബി​ന്‍ 1 മി​ല്ലി​യും ഒ​രു ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ ക​ല​ര്‍​ത്തി ത​ളി​ക്ക​ണം.
രോ​ഗംവ​രാ​ത്ത ഭാ​ഗ​ങ്ങ​ളി​ല്‍ ബോ​ര്‍​ഡോ മി​ശ്രി​തം/​കോ​പ്പ​ര്‍ ഹൈ​ഡ്രോ​ക്‌​സൈ​ഡ് ര​ണ്ട് ഗ്രാം/​കോ​പ്പ​ര്‍ ഓ​ക്‌​സി​ക്ലോ​റൈ​ഡ് മൂ​ന്ന് ഗ്രാം ​ഒ​രു ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ ചേ​ര്‍​ത്തു ത​ളി​ക്ക​ണം. കു​രു​മു​ള​കി​ന് ദ്രു​ത​വാ​ട്ട​ രോ​ഗ​ബാ​ധ കാ​ണു​ക​യാ​ണെ​ങ്കി​ലും ഈ ​നി​യ​ന്ത്ര​ണ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചാ​ല്‍ മ​തി​യാ​കു​മെ​ന്ന് പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജ് അ​സോ​സി​യേ​റ്റ് ഡീ​ന്‍ ഡോ. ​പി.​ആ​ര്‍. സു​രേ​ഷ് അ​റി​യി​ച്ചു.
കാ​സ​ർ​ഗോ​ഡ്: ചെ​മ്മ​നാ​ട് കൃ​ഷി​ഭ​വ​ന്‍റെ കീ​ഴി​ലെ പൊ​യി​നാ​ച്ചി പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഇ​ലചു​രു​ട്ടിപ്പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണ​മു​ള്ള​താ​യി ക​ണ്ടെ​ത്തി. 25 ക​ര്‍​ഷ​ക​ര്‍ ചേ​ര്‍​ന്ന് ത​രി​ശു​നി​ല കൃ​ഷി ചെ​യ്തു വ​രു​ന്ന അ​ഞ്ച് ഹെ​ക്ട​ര്‍ നെ​ല്‍​പ്പാ​ട​ത്തി​ലെ 50 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കീ​ട​ബാ​ധ.
ആ​ത്മ പ്രോജ​ക്ട് ഡ​യ​റ​ക്ട​ര്‍ എ​സ്. സു​ഷ​മ, ഡെ​പ്യൂ​ട്ടി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ സ​ജീ​വ് കു​മാ​ര്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ആ​ന​ന്ദ​ന്‍, ചെ​മ്മ​നാ​ട് കൃ​ഷി ഓ​ഫീ​സ​ര്‍ ബി​ന്ദു ജോ​ര്‍​ജ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഹ​രീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.
ജ​യ ഇ​ന​ത്തി​ല്‍​പ്പെ​ട്ട നെ​ല്ലാ​ണ് ഇ​വി​ടെ കൃ​ഷിചെ​യ്യു​ന്ന​ത്. പ്ര​തി​വി​ധി​യാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന മാ​ര്‍​ഗ​ങ്ങ​ള്‍ സം​ഘം നി​ര്‍​ദേ​ശി​ച്ചു.