കാ​ലി​ച്ചാ​ന​ടു​ക്കത്തു ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു
Sunday, August 18, 2019 1:19 AM IST
കാ​ലി​ച്ചാ​ന​ടു​ക്കം: കാ​ലി​ച്ചാ​ന​ടു​ക്കം ഗ​വ. ഹൈ​സ്കൂ​ളി​ലെ പ​രി​സ്ഥി​തി ക്ല​ബ്ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ദി​നാ​ച​ര​ണം ന​ട​ത്തി. ക​ർ​ഷ​ക​നാ​യ എം. ​മോ​ഹ​ന​നെ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ. ​ജ​യ​ച​ന്ദ്ര​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
സ്കൂ​ളി​ലെ പാ​വ​യ്ക്ക തോ​ട്ട​മാ​ണ് പ​രി​പാ​ടി​ക്ക് വേ​ദി​യാ​യ​ത്. സ്കൂ​ളി​ലെ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കാ​ർ​ഷി​ക പ്ര​വൃ​ത്തി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന മോ​ഹ​ന​ന്‍റെ മാ​തൃ​കാ ജൈ​വ പ​ച്ച​ക്ക​റി​തോ​ട്ട​വും കു​ട്ടി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.
വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​കൃ​ഷി രീ​തി​ക​ളെ​ക്കു​റി​ച്ച് കു​ട്ടി​ക​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ച​ട​ങ്ങി​ൽ വി.​കെ. ഭാ​സ്ക​ര​ൻ, എം. ​ശ​ശി​ലേ​ഖ, എ.​വി. നി​ർ​മ്മ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.