പ്ര​ള​യബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ
Sunday, August 18, 2019 1:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ കാ​ഞ്ഞ​ങ്ങാ​ട്ട് ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ. സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ​യും പെ​യി​ന്‍റിം​ഗു​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ന​ട​ത്താ​നാ​ണ് ഇ​വ​ർ കൈ​കോ​ർ​ത്ത​ത്.
അ​ട​യാ​ള​ങ്ങ​ൾ എ​ന്ന പേ​രി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന-​വി​ല്പ​ന മേ​ള​യി​ലൂ​ടെ ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ തു​ക​യും പ്ര​ള​യ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മാ​റു​ക​യാ​ണ് ല​ക്ഷ്യം. തു​ണി​സ​ഞ്ചി​ക​ൾ, ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ൾ, പെ​യി​ന്‍റിം​ഗു​ക​ൾ എ​ന്നി​വ​യ്ക്കു പു​റ​മെ സ്പോ​ട്ട് കാ​രി​ക്കേ​ച്ച​റും പെ​ൻ​സി​ൽ കാ​ർ​വിം​ഗും മേ​ള​യു​ടെ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം വ​രെ കാ​ഞ്ഞ​ങ്ങാ​ട് ബ​സ്‌​സ്റ്റാ​ൻ​ഡി​ലാ​ണ് പ്ര​ദ​ർ​ശ​നം.
പ്ര​ദ​ർ​ശ​ന​ത്തി​ൽ ആ​ർ​ക്കും പ​ങ്കാ​ളി​ക​ളാ​കാ​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ക​ലാ​കാ​ര​ന്മാ​രു​ടെ കൈ​വ​ശ​മു​ള്ള സൃ​ഷ്ടി​ക​ൾ ഈ ​വേ​ദി​യി​ൽ വി​ല്പ​ന​യ്ക്ക് വ​യ്ക്കാ​നും തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​മ​ർ​പ്പി​ക്കാ​നു​മു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പ​ണം ക​ണ്ടെ​ത്താ​നാ​യി കാ​സ​ർ​ഗോ​ട്ടെ യു​വ​ത്വം ഇ​ത്ത​ര​ത്തി​ൽ വ്യ​ത്യ​സ്ത​വും ആ​ക​ർ​ഷ​ക​വു​മാ​യ പ​രി​പാ​ടി ന​ട​ത്തു​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് പ്ര​ദ​ർ​ശ​ന​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ പ്ര​മു​ഖ യു​വ ചി​ത്ര​കാ​ര​ന്മാ​രും കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ "നൈ​റ്റ്സ് ഓ​ഫ് അ​ഥീ​ന' എ​ന്ന ആ​ർ​ട്ടി​സ്റ്റ് കൂ​ട്ടാ​യ്മ​യു​മ​ട​ക്കം ഒ​ട്ടേ​റെ ക​ലാ​കാ​ര​ന്മാ​രു​ടെ സൃ​ഷ്ടി​ക​ൾ മേ​ള​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.
കാ​ഞ്ഞ​ങ്ങാ​ട്ടെ "ന​മ്മ​ള്' സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ​യും "കാ​സ​ർ​ഗോ​ഡി​നൊ​രി​ടം' കൂ​ട്ടാ​യ്മ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ "ഫ​യ​ർ ഫ്ലൈ​സ്' എ​ന്ന സം​ഘ​ട​ന​യാ​ണ് പ്ര​ദ​ർ​ശ​ന​മേ​ള ഒ​രു​ക്കു​ന്ന​ത്.
ആ​ദ്യ​ദി​വ​സം ത​ന്നെ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ൾ മേ​ള സ​ന്ദ​ർ​ശി​ച്ച് ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ക​യും ചെ​യ്തു. മേ​ള​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം നാ​ളെ വൈ​കു​ന്നേ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ക​ള​ക്ട​ർ അ​രു​ൺ.​ കെ. വി​ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​കും.