സം​രം​ഭ​ക​ത്വ ശി​ല്പ​ശാ​ല 19ന്
Saturday, August 17, 2019 1:48 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ സം​രം​ഭ​ക​ര്‍​ക്കാ​യി ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം, ലീ​ഡ് ബാ​ങ്ക്, വെ​ള്ളി​ക്കോ​ത്ത് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ,കാ​ഞ്ഞ​ങ്ങാ​ട് മ​ര്‍​ച്ച​ന്റ് അ​സോ​സി​യേ​ഷ​ന്‍, ന​ബാ​ര്‍​ഡും ചേ​ര്‍​ന്ന് 19 ന് ​രാ​വി​ലെ 10.30 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​നി​ല്‍ സം​രം​ഭ​ക​ത്വ ശി​ല്പ​ശാ​ല ന​ട​ത്തു​ന്നു. ആ​ര്‍​എ​സ്ഇ​ടി​ഐ​യു​ടെ ദേ​ശീ​യ ഡ​യ​റ​ക്ട​ര്‍ പി.​സ​ന്തോ​ഷ് സം​രം​ഭ​ക​ര്‍​ക്കാ​യു​ള്ള ദേ​ശീ​യ അ​വാ​ര്‍​ഡ് നോ​മി​നേ​ഷ​നെ​ക്കുറി​ച്ച് ക്ലാ​സെ​ടു​ക്കും. വി​വി​ധ​ത​രം എം​എ​സ്എം​ഇ വാ​യ്പ​ക​ളെ​ക്കുറി​ച്ചു​ള്ളഅ​വ​ബോ​ധ​ന ക്ലാ​സും ഉ​ണ്ടാ​യി​രി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 19 നു ​രാ​വി​ലെ 10.30നു ​കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​നി​ല്‍ എ​ത്ത​ണം. ര​ജി​സ്‌​ട്രേ​ഷ​ന്‍ സൗ​ജ​ന്യ​ം. ഫോ​ൺ: 0467 2268240.

മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗ്

കാ​ഞ്ഞ​ങ്ങാ​ട്:വെ​ള്ളി​ക്കോ​ ത്ത് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ആ​രം​ഭി​ക്കു​ന്ന മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗ് കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 20നും 45​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള എ​സ്എ​സ്എ​ല്‍​സി വ​രെ പ​ഠി​ച്ച യു​വ​തി -യു​വാ​ക്ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ​രി​ശീ​ല​നം, ഭ​ക്ഷ​ണം, താ​മ​സ​സൗ​ക​ര്യം എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും. 22 ന​കം അ​പേ​ക്ഷ ന​ല്‍​ക​ണം. ബി​പി​എ​ല്‍ പ​ട്ടി​ക​യി​ൽ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക്കാ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.​വി​ലാ​സം : ഡ​യ​റ​ക്ട​ര്‍ ,വെ​ള്ളി​ക്കോ​ത്ത് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് , ആ​ന​ന്ദാ​ശ്ര​മം പി.​ഒ. , കാ​ഞ്ഞ​ങ്ങാ​ട് -671531. ഫോ​ണ്‍ :04672268240.