പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ഡ്രൈ​വ​റേ​യും സ​ഹാ​യി​യേ​യും ആ​ക്ര​മി​ച്ചു
Tuesday, June 25, 2019 1:38 AM IST
ബ​ദി​യ​ഡു​ക്ക: പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ഡ്രൈ​വ​റേ​യും സ​ഹാ​യി​യേ​യും ആ​ക്ര​മി​ച്ച് പി​ക്ക​പ്പ് വാ​നും അ​ര​ല​ക്ഷം രൂ​പ​യും പ​ശു​ക്ക​ളേ​യും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ സം​ഘ​പ​രി​വാ​ര്‍ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ക​ര്‍​ണാ​ട​ക പു​ത്തൂ​ര്‍ പ​ര്‍​പു​ഞ്ച​യി​ലെ മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ മ​ക​നും പി​ക്ക​പ്പ് വാ​ന്‍ ഡ്രൈ​വ​റു​മാ​യ ഹം​സ(40), സ​ഹാ​യി ക​ര്‍​ണാ​ട​ക പു​ത്തൂ​ര്‍ പ​ര്‍​പു​ഞ്ച​യി​ലെ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ന്‍ അ​ല്‍​ത്താ​ഫ്(30) എ​ന്നി​വ​രെ ചെ​ങ്ക​ള സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ എ​ന്‍​മ​ക​ജെ മ​ഞ്ച​ന​ടു​ക്ക സ​റോ​ളി​യി​ലാ​ണ് സം​ഭ​വം. ഹം​സ​യും അ​ല്‍​ത്താ​ഫും ക​ന്നു​കാ​ലി ക​ച്ച​വ​ട​ക്കാ​രാ​ണ്. പു​ത്തൂ​രി​ലെ ഇ​സ്മാ​യി​ല്‍ എ​ന്ന​യാ​ളി​ല്‍ നി​ന്ന് മൂ​ന്നു​പ​ശു​ക്ക​ളെ വാ​ങ്ങി ബ​ന്തി​യോ​ട്ടെ ഒ​രാ​ള്‍​ക്ക് വ​ള​ര്‍​ത്താ​ന്‍​വേ​ണ്ടി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം അ​ഡ്യ​ന​ടു​ക്ക സ​റോ​ളി​യി​ല്‍ ഡ​യ​റി​ഫാം ന​ട​ത്തു​ന്ന ഹാ​രി​സി​ന് ന​ല്‍​കാ​ന്‍ ഇ​സ്മാ​യി​ല്‍ 50,000 രൂ​പ ഏ​ല്‍​പ്പി​ച്ചി​രു​ന്നു.
പ​ണം ഹാ​രി​സി​ന് കൈ​മാ​റാ​ന്‍ വീ​ടി​ന് സ​മീ​പം വാ​ഹ​നം നി​ര്‍​ത്തി​യ​പ്പോ​ള്‍ പി​ന്നാ​ലെ കാ​റി​ലെ​ത്തി​യ ആ​റം​ഗ​സം​ഘം മാ​രാ​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്ന​വെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് പി​ക്ക​പ്പി​ന്‍റെ താ​ക്കോ​ല്‍ പി​ടി​ച്ചു​വാ​ങ്ങി പി​ക്ക​പ്പും പ​ശു​ക്ക​ളെ​യും ഇ​വ​ര്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. വ​ണ്ടി​യു​ടെ ഡാ​ഷ്ബോ​ക്‌​സി​ല്‍ വ​ച്ചി​രു​ന്ന പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി ഇ​വ​ര്‍ പ​റ​ഞ്ഞു.
വി​വ​ര​മ​റി​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രി​ല്‍ നി​ന്ന് പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. അ​റ​വി​നാ​യി പ​ശു​ക്ക​ളെ കൊ​ണ്ടു​പോ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഇ​രു​വ​രും മൊ​ഴി ന​ല്‍​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രു​ടേ​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പെ​ര്‍​ള സ്വ​ദേ​ശി​ക​ളും ക​ര്‍​ണാ​ട​ക പു​ത്തൂ​രി​ലെ താ​മ​സ​ക്കാ​രു​മാ​യ അ​ക്ഷ​യ്, രാ​കേ​ഷ്, ഗ​ണേ​ഷ്, മി​ഥു​ൻ തു​ട​ങ്ങി ആ​റു​പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.