ഗോ​വ​യി​ല്‍നി​ന്ന് ‘വിഷ’മ​ത്സ്യം കാ​സ​ർ​ഗോ​ട്ടേ​ക്ക്
Monday, June 24, 2019 1:19 AM IST
മ​ഞ്ചേ​ശ്വ​രം:​ ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സ​ര​മാ​ക്കി ഗോ​വ​യി​ല്‍ നി​ന്ന് ജി​ല്ല​യി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ രാ​സ​പ​ദാ​ര്‍​ത്ഥം ക​ല​ര്‍​ത്തി​യ മീ​നു​ക​ള്‍ ഒ​ഴു​കു​ന്നു.
ത​ല​പ്പാ​ടി​യി​ലെ​യും മ​ഞ്ചേ​ശ്വ​ര​ത്തെ​യും ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ മ​തി​യാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​ത്ത​തി​നാ​ല്‍ രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള​ട​ങ്ങി​യ മീ​നു​ക​ളു​മാ​യി ദി​വ​സ​വും നി​ര​വ​ധി വ​ണ്ടി​ക​ളാ​ണ് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ള്‍ ഏ​തു​ത​ര​ത്തി​ലു​ള്ള​താ​ണെ​ന്ന​റി​യാ​തെ ആ​ളു​ക​ള്‍ വാ​ങ്ങു​ക​യും ചെ​യ്യു​ന്നു.
ക​ഴി​ഞ്ഞ​വ​ര്‍​ഷം ആ​രോ​ഗ്യ​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി കെ​മി​ക്ക​ല​ട​ങ്ങി​യ മീ​നു​ക​ള്‍ പി​ടി​കൂ​ടു​ക​യും പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ക്കു​റി മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന​യൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. അ​യ​ല, മ​ത്തി, ആ​വോ​ലി, കൂ​ന്ത​ല്‍ തു​ട​ങ്ങി വി​വി​ധ​യി​നം മ​ത്സ്യ​ങ്ങ​ള്‍ പെ​ട്ടെ​ന്ന് കേ​ടു​വ​രാ​തി​രി​ക്കാ​ന്‍ ഐ​സു​ക​ളി​ല്‍ നി​റ​ച്ചാ​ണ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്.
മീ​നി​നു മു​ക​ളി​ലേ​ക്ക് രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ അ​ടി​ച്ച ഐ​സി​ടു​ന്നു. മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ വ​ണ്ടി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന മീ​നു​ക​ള്‍ ആ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പെ​ടാ​തെ ഐ​സ്‌​ക​ട്ട​ക​ള്‍ മു​ട്ടി​കൊ​ണ്ട് പൊ​ട്ടി​ച്ചാ​ണ് ഇ​റ​ക്കു​ന്ന​ത്. പ​ല മാ​ര്‍​ക്ക​റ്റു​ക​ളി​ലും പു​തി​യ മ​ത്സ്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ള്‍ തി​രു​കി​യാ​ണ് വി​ല്‍​പ​ന.
പു​തി​യ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് രാ​സ​പ​ദാ​ര്‍​ഥം വ​ഴി പ​ഴ​കി​യ മ​ത്സ്യ​ത്തി​ന് രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള്ള മ​ത്സ്യം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് തീ​ര്‍​ത്തും ഹാ​നി​ക​ര​മാ​ണ്. ക​ഴി​ക്കു​മ്പോ​ള്‍ ഉ​റ​പ്പും രു​ചി​ക്കു​റ​വും അ​നു​ഭ​വ​പ്പെ​ടു​ന്നു. ചെ​റു​മ​ത്സ്യ​ങ്ങ​ള്‍​ക്ക് 200 രൂ​പ മു​ത​ല്‍ മു​ക​ളി​ലാ​ണ് വി​ല. വ​ലി​യ മ​ത്സ്യ​ങ്ങ​ള്‍​ക്ക് 1000 രൂ​പ​യി​ല​ധി​കം ന​ല്‍​കേ​ണ്ടി​വ​രു​ന്നു.
ചെ​മ്മീ​ന്‍, ഞ​ണ്ട് തു​ട​ങ്ങി​യ​വ​ക്കും വ​ലി​യ വി​ല​യാ​ണ്. മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​കാ​ല​മാ​യ​തി​നാ​ല്‍ യ​ന്ത്ര​വ​ല്‍​കൃ​ത​ബോ​ട്ടു​ക​ളി​ല്‍ മ​ത്സ്യം പി​ടി​ക്കു​ന്ന​തി​ന് ര​ണ്ടു​മാ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​ഴ​ക​ളി​ല്‍ ചെ​റി​യ വ​ല​ക​ള്‍ വി​രി​ച്ച് പി​ടി​കൂ​ടു​ന്ന മ​ത്സ്യ​ങ്ങ​ള്‍​ക്കും വി​ല കൂ​ടി​യി​ട്ടു​ണ്ട്. 1200 രൂ​പ​യി​ല​ധി​ക​മാ​ണ് പു​ഴ​മ​ത്സ്യ​ങ്ങ​ളു​ടെ വി​ല.