കി​ലു​ക്കാം​പെ​ട്ടി അ​വ​ധി​ക്കാ​ല ക്യാ​മ്പ് നാളെ ​തു​ട​ങ്ങും
Wednesday, May 15, 2019 12:52 AM IST
വ​ലി​യ​പ​റ​മ്പ്: തൃ​ക്ക​രി​പ്പൂ​ർ ഫോ​ക്ക് ലാ​ൻ​ഡ്, ഇ​ട​യി​ലെ​ക്കാ​ട് ന​വോ​ദ​യ ഗ്ര​ന്ഥാ​ല​യം ബാ​ല​വേ​ദി, ഇ​ൻ​ടാ​ക് കാ​സ​ർ​ഗോ​ഡ് ചാ​പ്റ്റ​ർ, ഡോ​ർ​ഫ് കെ​റ്റ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ഏ​ഴാ​മ​ത് അ​വ​ധി​ക്കാ​ല ക്യാ​മ്പ് "കി​ലു​ക്കാം​പെ​ട്ടി' നാളെ മു​ത​ൽ 19 വ​രെ ഇ​ട​യി​ലെ​ക്കാ​ട് ക​വ്വാ​യി​ക്കാ​യ​ലോ​ര​ത്ത് ന​ട​ക്കും. 16ന് ​രാ​വി​ലെ പ​ത്തി​നു ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​അ​പ്പു​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി.​അ​ബ്ദു​ൾ ജ​ബ്ബാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ശ്ര​ദ്ധേ​യ​മാ​യ ഗ്രാ​മീ​ണ ക​ലാ​രൂ​പ​മാ​യ പൊ​റാ​ട്ടു​ക​ളി നാ​ട​ൻ​ക​ലാ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് മ​ണ്ണൂ​ർ ച​ന്ദ്ര​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് ഭാ​സ്ക​ര​ൻ കൊ​യോ​ങ്ക​ര, എ.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ "അ​രി​പ്പോ തി​രി​പ്പോ 'നാ​ട​ൻ ക​ളി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. 17ന് ​നി​ർ​മ​ൽ​കു​മാ​ർ കാ​റ​ഡു​ക്ക ന​യി​ക്കു​ന്ന ഉ​ള്ളു​ണ​ർ​ത്ത്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​വി​ന​യ​ച​ന്ദ്ര ഷേ​ണാ​യി​യു​ടെ ക്ലാ​സി​നു​ശേ​ഷം പ​ട്ടം പ​റ​ത്ത​ൽ.
18​ന് ക​ലാ​മ​ണ്ഡ​ലം നാ​രാ​യ​ണ​ൻ ന​മ്പീ​ശ​ൻ ക​ഥ​ക​ളി സോ​ദാ​ഹ​ര​ണം അ​വ​ത​ര​ണം. "ക​ണ​ക്ക് മി​ഠാ​യി 'യി​ൽ അ​പ്യാ​ൽ രാ​ജ​നും മ​ക​ൻ കാ​ർ​ത്തി​ക് രാ​ജ​നും രം​ഗ​ത്തെ​ത്തും. വൈ​കു​ന്നേ​രം വ​ലി​യ​പ​റ​മ്പ് ക​ട​ലോ​ര​ത്ത് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ആ​ന​ന്ദ് പേ​ക്ക​ട​വും ചേ​ർ​ന്ന് ക​ട​ലോ​ളം ക​ട​ല​റി​വ് കു​ട്ടി​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കും.
19ന് ​നാ​ട്ട​റി​വ് മേ​ള​ത്തി​ൽ കെ.​വി. കൃ​ഷ്ണ​പ്ര​സാ​ദ് വൈ​ദ്യ​ർ ക്ലാ​സെ​ടു​ക്കും. തു​ട​ർ​ന്ന് പ​ട​യ​ണി​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ത​പ്പും താ​ള​വും. വൈ​കു​ന്നേ​രം പി.​പി. ജ​യ​ൻ ന​യി​ക്കു​ന്ന കു​ട്ടി ടാ​ക്കീ​സി​ൽ ലോ​ക പ്ര​സി​ദ്ധ സി​നി​മ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തും. രാ​ത്രി ഏ​ഴി​ന് മു​ൻ എം​എ​ൽ​എ കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ദ​മി പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​വി. ല​വ്‌​ലി​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ എ​ര​ഞ്ഞോ​ളി മൂ​സ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ എം.​സി. ഖ​മ​റു​ദ്ദീ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ഇ​ശ​ൽ സ​ന്ധ്യ. കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ന്ത​ളം കു​ര​മ്പാ​ല ഗോ​ത്ര​ക​ലാ പ​ട​യ​ണി ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ട​യ​ണി അ​വ​ത​ര​ണ​ത്തോ​ടെ കി​ലു​ക്കാം​പെ​ട്ടി​ക്ക് തി​ര​ശീ​ല വീ​ഴും. പ​ര​ദേ​ശി, ഗ​ണ​പ​തി​ക്കോ​ലം, കാ​ല​ൻ​കോ​ലം, ഭൈ​ര​വി​ക്കോ​ലം എ​ന്നീ കോ​ല​ങ്ങ​ളാ​ണ് പ​ട​യ​ണി​യി​ൽ അ​ര​ങ്ങു​ണ​ർ​ത്താ​നെ​ത്തു​ക. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ഇ​ട​യി​ലെ​ക്കാ​ട് ഗ്രാ​മ​ത്തി​ന് പു​റ​ത്തു​ള്ള കു​ട്ടി​ക​ൾ​ക്ക് ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: 9496194258.