പ​യ്യ​ന്നൂ​രി​ലെ ക​വ​ര്‍​ച്ച​ക്കാ​ര​നെ പി​ടി​ക്കാ​ന്‍ ട്രോ​ളു​മാ​യി പോ​ലീ​സ്
Friday, August 19, 2022 12:55 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ റോ​യ​ല്‍ സി​റ്റി കോം​പ്ല​ക്സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൈ​പ്പ​ര്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​ന്‍ ഇ​യാ​ളു​ടെ വി​വി​ധ ദൃ​ശ്യ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ വീ​ഡി​യോ ട്രോ​ളു​മാ​യി പോ​ലീ​സ്.
പോ​ലീ​സി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ര്‍​മി​ച്ച ഈ ​വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച് ക​വ​ര്‍​ച്ച​ക്കാ​ര​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ പി​ൻ​വ​ശ​ത്തെ എ​ക്സ്‌​ഹോ​സ്റ്റ് ഫാ​ന്‍ ഇ​ള​ക്കി​മാ​റ്റി ഇ​തി​ലൂ​ടെ ക​ട​ന്ന് ഓ​ഫീ​സി​ന​ക​ത്തെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ര്‍​ന്ന​ത്. മോ​ഷ​ണ​ശേ​ഷം പേ​ഡ​യും ബി​സ്‌​ക​റ്റും വെ​ള്ള​വും മ​റ്റും ഇ​വി​ടെ​യി​രു​ന്ന് ക​ഴി​ച്ച​തി​നു​ശേ​ഷ​മാ​ണ് മോ​ഷ്‌​ടാ​വ് പോ​യ​ത്. പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. സ​മാ​ന​രീ​തി​യി​ല്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 18നും ​ഇ​വി​ടെ ക​വ​ര്‍​ച്ച ന​ട​ന്നി​രു​ന്നു. സ്ഥാ​പ​ന​മു​ട​മ​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തി​നെ​തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് വീ​ഡി​യോ നി​ര്‍​മി​ച്ച് രം​ഗ​ത്തെ​ത്തു​ന്ന​ത്.
സ്‌​കൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നും മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും ല​ഭി​ച്ച പ്ര​തി​യു​ടെ വി​വി​ധ ദൃ​ശ്യ​ങ്ങ​ളും സി​നി​മ​ക​ളി​ലെ കോ​മ​ഡി രം​ഗ​ങ്ങ​ളും കോ​ര്‍​ത്തി​ണ​ക്കി നി​ര്‍​മി​ച്ച ഈ ​വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച് ക​വ​ര്‍​ച്ച​ക്കാ​ര​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് പോ​ലീ​സി​ന്‍റേ​ത്. മു​മ്പ് മാ​ല​മോ​ഷ​ണ സം​ഭ​വ​ത്തി​ലെ പ്ര​തി​യെ ഇ​ത്ത​ര​ത്തി​ലു​ള്ള വീ​ഡി​യോ പ്ര​ച​ര​ണ​ത്തി​ലൂ​ടെ പോ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​രു​ന്നു.