പ്രതി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും നാ​ളെ
Thursday, August 18, 2022 12:57 AM IST
മാ​ല​ക്ക​ല്ല്: റ​ബ​ര്‍ ക​ര്‍​ഷ​ക​രു​ടെ ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​നെ​തി​രെ മാ​ല​ക്ക​ല്ല് മേ​ഖ​ല​യി​ലെ റ​ബ​ര്‍ ഉ​ത്പാ​ദ​ക​സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ നാ​ളെ ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും.
കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ര്‍​ച്ച​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന​യും മൂ​ലം ന​ട്ടം​തി​രി​യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ര​ണ്ടേ​ക്ക​ര്‍ ഭൂ​മി​യു​ണ്ടെ​ന്ന പേ​രി​ല്‍ മാ​ത്രം നി​ര്‍​ത്ത​ലാ​ക്കി​യ ക്ഷേ​മ​പെ​ന്‍​ഷ​ന്‍ പു​നഃ​സ്ഥാ​പി​ക്കു​ക, ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ളു​ടെ ഭൂ​പ​രി​ധി ര​ണ്ട് ഹെ​ക്ട​റാ​യി ഉ​യ​ര്‍​ത്തു​ക, ക​ര്‍​ഷ​ക​ക്ഷേ​മ പെ​ന്‍​ഷ​ന്‍ 5000 രൂ​പ​യാ​ക്കു​ക, റ​ബ​റി​ന്‍റെ ത​റ​വി​ല 250 രൂ​പ​യാ​ക്കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നും ക​ര്‍​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ആ​വ​ശ്യ​ങ്ങ​ള്‍. രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ന്ന മാ​ര്‍​ച്ച് ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ എ.​കെ.​സ്വീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​യി പു​ന്നാം​കു​ഴി, എ​ന്‍. പി.​ക​രു​ണാ​ക​ര​ന്‍, കെ.​കെ.​വേ​ണു​ഗോ​പാ​ല്‍, സ​ണ്ണി ലൂ​ക്കോ​സ്, ജോ​ണി തോ​ല​മ്പു​ഴ, ര​ഞ്ജി​ത്, അ​ജി പൂ​ന്തോ​ട്ടം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.