ആ​രോ​ഗ്യ​മേ​ള​യ്ക്ക് തു​ട​ക്കം
Monday, August 15, 2022 1:20 AM IST
രാ​ജ​പു​രം: പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല ആ​രോ​ഗ്യ​മേ​ള രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​കെ. നാ​രാ​യ​ണ​ന്‍ (ക​ള്ളാ​ര്‍), രാ​ജു ക​ട്ട​ക്ക​യം (ബ​ളാ​ല്‍), ടി.​കെ.​ര​വി (കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം), പി.​ശ്രീ​ജ (കോ​ടോം-​ബേ​ളൂ​ര്‍), ഗി​രി​ജ മോ​ഹ​ന​ന്‍ (വെ​സ്റ്റ് എ​ളേ​രി), ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം.​പ​ത്മ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​സ് മാ​വേ​ലി​ല്‍, സി.​രേ​ഖ, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് അ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് വി.​ചാ​ക്കോ, ജി​ല്ലാ ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്.​സ​യ​ന, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​സി.​സു​കു, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്നി​ല്‍​നി​ന്നും ഉ​ദ്ഘാ​ട​ന വേ​ദി​യി​ലേ​ക്ക് സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ന്നു. ഉ​ദ്ഘാ​ട​ന​വേ​ദി​യി​ല്‍ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മം​ഗ​ലം​ക​ളി, വ​ഞ്ചി​പ്പാ​ട്ട്. നാ​ട​ന്‍​പാ​ട്ട്, തി​രു​വാ​തി​ര, സം​ഘ​നൃ​ത്തം, ഒ​പ്പ​ന സം​ഗീ​ത ശി​ല്പം, സ്‌​കി​റ്റ്, പോ​ഷ​ക പാ​ട്ട്, നാ​ടോ​ടി നൃ​ത്തം, നാ​ട​കം, സം​ഘ​ഗാ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​വി​ധ സ്റ്റാ​ളു​ക​ളും ആ​യു​ര്‍​വേ​ദ, ഹോ​മി​യോ, ക​ണ്ണ് പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ദി​വാ​സി ക​ലാ​രൂ​പ​ങ്ങ​ളു​ടെ ഫോ​ട്ടോ പ്ര​ദ​ര്‍​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.