ഔ​ഷ​ധ​സ​സ്യ കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി
Monday, August 15, 2022 1:20 AM IST
ചെ​റു​വ​ത്തൂ​ര്‍: പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട്ടു​വ​ള​ര്‍​ത്തു​ന്ന​തി​നാ​യി ഔ​ഷ​ധ സ​സ്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി. ഉ​ത്ത​ര​മേ​ഖ​ല പ്രാ​ദേ​ശി​ക കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​വും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​മാ​യി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഔ​ഷ​ധോ​ദ്യാ​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം ഇ​തി​ന​കം പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു. സ്‌​കൂ​ളു​ക​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും ഔ​ഷ​ധ തോ​ട്ട​ങ്ങ​ള്‍ ത​യാ​റാ​ക്കി ആ​ട​ലോ​ട​കം, മു​ത്തി​ള്‍, കി​രി​യാ​ത്ത്, ക​റ്റാ​ര്‍​വാ​ഴ, നീ​ല​അ​മ​രി, ചെ​ത്തി​ക്കൊ​ടു​വേ​ലി, വാ​തം​കൊ​ല്ലി, ച​ങ്ങ​ലം​പ​ര​ണ്ട, മു​റി​കൂ​ടി, പ​നി​കൂ​ര്‍​ക്ക, അ​ഗ​ത്തി​ചീ​ര തു​ട​ങ്ങി 11 ഇ​നം ചെ​ടി​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്.​ഔ​ഷ​ധ​സ​സ്യ സ​മ്പു​ഷ്ട വീ​ട്ടു​മു​റ്റം എ​ന്ന അ​ടു​ത്ത ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഔ​ഷ​ധ​സ​സ്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഔ​ഷ​ധ​സ​സ്യ മാ​തൃ തോ​ട്ട​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​പ്ര​സ​ന്ന​കു​മാ​രി കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി ഡോ.​ടി.​വ​ന​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ വി​ഭാ​ഗം അ​സി.​പ്ര​ഫ​സ​ര്‍ ര​മ്യ രാ​ജ​നാ​ണ് പ​ദ്ധ​തി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്തം​ഗം പി. ​അ​ജി​ത, ഫാം ​ഇ​ന്‍ ചാ​ര്‍​ജ് പ്ര​ഫ.​നി​ഷാ ല​ക്ഷ്മി, സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ സാ​ബു ജോ​സ​ഫ്, ഫാം ​സൂ​പ്ര​ണ്ട് എ​ന്‍.​കെ.​മു​ര​ളീ​ധ​ര​ന്‍, തി​രു​മു​മ്പ് പ്രൊ​ജ​ക്ട് സൂ​പ്ര​ണ്ട് പി.​വി.​സു​രേ​ന്ദ്ര​ന്‍, എം.​കെ.​ലീ​ന, ബാ​ല​കൃ​ഷ്ണ​ന്‍ നാ​റോ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ
വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ സ്ഥാ​പി​ച്ച ഔ​ഷ​ധ തോ​ട്ട​ങ്ങ​ള്‍ നേ​ര​ത്തേ ഗ​വേ​ഷ​ണ കേ​ന്ദ്രം അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളും സ​ന്ദ​ര്‍​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​പ്ര​സ​ന്ന​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കൃ​ഷ്ണ​ന്‍, ഉ​ത്ത​ര​മേ​ഖ​ലാ പ്രാ​ദേ​ശി​ക കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി ഡോ. ​ടി.​വ​ന​ജ, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ റ​ഷീ​ദ്, അ​സി. പ്ര​ഫ​സ​ര്‍​മാ​രാ​യ ക്രി​സ് ജോ​സ​ഫ്, ര​മ്യ രാ​ജ​ന്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് 8281307144 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.