എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Sunday, August 14, 2022 12:39 AM IST
കാ​സ​ര്‍​കോ​ട്: ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന​യു​ടെ ക്ലീ​ന്‍ കാ​സ​ര്‍​ഗോ​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പോലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ പ​ത്താം നാ​ളി​ലും ല​ഹ​രി​ക്ക​ട​ത്ത് പി​ടി​കൂ​ടി. ബൈ​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി പ​ട്‌​ള​ക്ക് സ​മീ​പം കു​തി​ര​പ്പാ​ടി​യി​ല്‍ വ​ച്ച് പി​ടി​കൂ​ടി​യ​ത്. ഉ​ളി​യ​ത്ത​ടു​ക്ക റ​ഹ്‌​മ​ത്ത് ന​ഗ​ര്‍ സ്വ​ദേ​ശി അ​ഹ​മ​ദ് നി​യാ​സ് (38), പ​ത്ത​നം​തി​ട്ട കോ​ന്നി​യി​ലെ ഐ​രാ​വ​ന്‍ സ്വ​ദേ​ശി ഇ​ജാ​സ് അ​സീ​സ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​സ​ര്‍​കോ​ട് ഡി.​വൈ.​എ​സ്.​പി വി.​വി മ​നോ​ജ്, സി.​ഐ അ​നൂ​പ്, എ​സ്.​ഐ കെ.​പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.