വ​ട​ക്കാം​കു​ന്ന് ക്വാ​റി പ്ര​ദേ​ശ​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Saturday, August 13, 2022 1:16 AM IST
ഭീ​മ​ന​ടി: വ​ട​ക്കാ​കു​ന്ന്-​മ​രു​തു​കു​ന്ന് ഭാ​ഗ​ങ്ങ​ളി​ലെ ഖ​ന​ന പ്ര​ദേ​ശ​ങ്ങ​ളും നി​ര്‍​ദി​ഷ്ട ക്ര​ഷ​ര്‍ നി​ര്‍​മാ​ണ പ്ര​ദേ​ശ​വും നേ​രി​ട്ട് സ​ന്ദ​ര്‍​ശി​ച്ച് വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘം സ്ഥ​ല​ത്തെ​ത്തി. എ​ഡി​എം എ.​കെ.​ര​മേ​ന്ദ്ര​ന്‍, ത​ഹ​സി​ല്‍​ദാ​ര്‍ പി.​വി.​മു​ര​ളി, ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് കെ.​ആ​ര്‍ ജ​ഗ​ദീ​ഷ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് പ്ര​തി​നി​ധി അ​നീ​ഷ് ആ​ന്‍റ​ണി, ഡി​ഡി​പി കെ.​വി.​ഹ​രി​ദാ​സ്, ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് പ്രേം ​പ്ര​കാ​ശ്, ഭൂ​ഗ​ര്‍​ഭ​ജ​ല വ​കു​പ്പി​ല്‍ നി​ന്നു​ള്ള ര​തീ​ഷ്, അ​നൂ​ജ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ര​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഭൂ​പേ​ഷ്, ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​പി. ച​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്തം​ഗം എം.​ബി.​രാ​ഘ​വ​ന്‍, സെ​ക്ര​ട്ട​റി എ​ന്‍. മ​നോ​ജ്, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നി​ല്‍​കു​മാ​ര്‍, വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് എ​സ്എ​ച്ച്ഒ വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
മു​ന്നൂ​റി​ല​ധി​കം പ്ര​ദേ​ശ​വാ​സി​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​രാ​തി​ക​ള്‍ ബോ​ധി​പ്പി​ക്കാ​ന്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കി​യ മു​ന്‍ റി​പ്പോ​ര്‍​ട്ടി​ലെ തെ​റ്റു​ക​ള്‍ ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ക്വാ​റി പ്ര​ദേ​ശ​ത്തെ ആ​റ് കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രി​ട്ട് കാ​ണി​ച്ചു​ന​ല്‍​കി. നി​യ​മ​ത്തി​നു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് സാ​ധ്യ​മാ​യ​തെ​ല്ലാം ജ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി ചെ​യ്യു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും എ​ഡി​എം പ​റ​ഞ്ഞു.
പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ക​ള​ക്ട​ര്‍ വാ​ക്കാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ട സ​മ​യ​ത്തും ക്വാ​റി പ്ര​വ​ര്‍​ത്തി​പ്പി​ച്ച​തി​ല്‍ മാ​നേ​ജ്‌​മെ​ന്‍റി​ന് ശ​ക്ത​മാ​യ താ​ക്കീ​ത് ന​ല്‍​കി. ഇ​നി ഇ​ത്ത​രം നി​യ​മ ലം​ഘ​നം ഉ​ണ്ടാ​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും എ​ഡി​എം പ​റ​ഞ്ഞു. ക്വാ​റി​യി​ലേ​ക്ക് വ​ഴി ഒ​രു​ക്കാ​നാ​യി മ​ണ്ണി​ട്ട് മൂ​ടി​യ നീ​ര്‍​ച്ചാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​നും ക്വാ​റി ഉ​ട​മ​ക​ള്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി.
പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ സം​ഭ​ര​ണി​യും അ​തി​ന്‍റെ സ്രോ​ത​സും സം​ഘം പ​രി​ശോ​ധി​ച്ചു. അ​ടു​ത്തു​ള്ള വി​ദ്യാ​ല​യ​വും അ​ങ്ക​ണ​വാ​ടി​യും സ​ന്ദ​ര്‍​ശി​ച്ചു. ക്വാ​റി​ക്ക് ചു​റ്റു​മു​ള്ള വീ​ടു​ക​ളു​ടെ ദൂ​ര​പ​രി​ധി ജി​പി​എ​സ് സം​വി​ധാ​നം വ​ഴി കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ച്ച് രേ​ഖ​പ്പെ​ടു​ത്തി. ഈ ​മാ​സം 19 ന് ​ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ഇ​ന്ന​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ​യും പ​ഠ​ന​ത്തി​ന്‍റെ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് എ​ഡി​എം അ​റി​യി​ച്ചു. രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ എ.​ആ​ര്‍. രാ​ജു, ഭാ​സ്‌​ക​ര​ന്‍ അ​ടി​യോ​ടി, വി​നോ​ദ് പ​ന്നി​ത്ത​ടം, ഗി​രീ​ഷ് കാ​രാ​ട്ട്, ധ​നേ​ഷ് ബി​രി​ക്കു​ളം, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രാ​യ അ​ഡ്വ. രാ​ജേ​ന്ദ്ര​ന്‍, കൃ​ഷ്ണ​ന്‍ പു​ല്ലൂ​ര്‍, സു​രേ​ഷ് പു​ലി​ക്കോ​ട​ന്‍ എ​ന്നി​വ​രും സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ളും തെ​ളി​വെ​ടു​പ്പി​ന് ഹാ​ജ​രാ​യി​രു​ന്നു.