ദേ​ലം​പാ​ടി​യി​ല്‍ മ​ഴ​പ്പൊ​ലി​മ​യ്ക്കാ​യി ഒ​രു​ക്കി​യ ഞാ​റു​ക​ള്‍ ന​ശി​പ്പി​ച്ച് കാ​ട്ടാ​ന
Saturday, August 13, 2022 1:16 AM IST
മു​ള്ളേ​രി​യ: ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ഴ​പ്പൊ​ലി​മ ന​ട​ത്തു​ന്ന​തി​നാ​യി ഒ​രു​ക്കി​വ​ച്ചി​രു​ന്ന ഞാ​റു​ക​ള്‍ കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. നെ​ച്ചി​പ്പ​ടു​പ്പി​ലെ നാ​രാ​യ​ണ​ന്‍റെ പാ​ട​ത്ത് ത​യാ​റാ​ക്കി​വ​ച്ചി​രു​ന്ന ഞാ​റു​ക​ളാ​ണ് രാ​ത്രി​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ള്‍ ച​വി​ട്ടി​മെ​തി​ച്ച​ത്. തൊ​ട്ട​ടു​ത്ത വ​യ​ലി​ല്‍ ഒ​രാ​ഴ്ച മു​മ്പ് ന​ട്ട ഞാ​റു​ക​ളും ന​ശി​പ്പി​ച്ചു. അ​ടു​ത്തു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ തെ​ങ്ങു​ക​ളും വാ​ഴ​ക​ളും മ​റി​ച്ചി​ട്ടു.
കാ​ട്ടാ​ന​ശ​ല്യം മൂ​ലം ദേ​ലം​പാ​ടി​യി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ക​ര്‍​ഷ​ക​ര്‍ നെ​ല്‍​ക്കൃ​ഷി ഉ​ള്‍​പ്പെ​ടെ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്. ആ​ന​ക​ള്‍​ക്കൊ​പ്പം കാ​ട്ടു​പോ​ത്തും പ​ന്നി​യും മ​യി​ലു​മെ​ല്ലാം നെ​ല്‍​ക്കൃ​ഷി​ക്ക് ഭീ​ഷ​ണി​യാ​വു​ക​യാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ​വ​ര്‍​ഷം ആ​കെ 90 ഹെ​ക്ട​ര്‍ പാ​ട​ത്ത് ഒ​ന്നാം​വി​ള കൃ​ഷി​ചെ​യ്ത​തി​ന്‍റെ സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷം 40 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തു​മാ​ത്ര​മാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. മു​ളി​യാ​റി​ല്‍ 38 ഹെ​ക്ട​ര്‍ ഉ​ണ്ടാ​യി​രു​ന്ന​ത് 22 ഹെ​ക്ട​റും കാ​റ​ഡു​ക്ക​യി​ല്‍ 30 ഹെ​ക്ട​ര്‍ ഉ​ണ്ടാ​യി​രു​ന്ന​ത് 15 ഹെ​ക്ട​റു​മാ​യി കു​റ​ഞ്ഞു.