വീ​ട്ടു​മു​റ്റ​ത്ത് അ​പൂ​ര്‍​വ ഇ​നം ചി​ത്ര​ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി
Saturday, August 13, 2022 1:16 AM IST
മാ​ന​ടു​ക്കം: അ​പൂ​ര്‍​വ ഇ​നം ചി​ത്ര​ശ​ല​ഭ​ത്തെ വീ​ട്ടു​മു​റ്റ​ത്ത് ക​ണ്ടെ​ത്തി. ബ​ന്ത​ടു​ക്ക ചൂ​രി​ത്തോ​ട്ടെ ക​ര്‍​ഷ​ക​നാ​യ തെ​ക്കേ കാ​ര​യ്ക്കാ​ട്ട് ടോ​മി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ കു​രു​മു​ള​ക് ചെ​ടി​യി​ലാ​ണ് വ​ലി​പ്പ​മേ​റി​യ ചി​ത്ര​ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ചി​റ​കി​ന് 11 സെ​ന്‍റി​മീ​റ്റ​ര്‍ നീ​ള​വും 7 സെ​ന്‍റി​മീ​റ്റ​ര്‍ വീ​തി​യു​മു​ണ്ട്.
ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​പ്പ​മേ​റി​യ അ​റ്റ്‌​ല​സ് മോ​ത്ത് ഇ​ന​ത്തി​ല്‍ പെ​ട്ട ചി​ത്ര​ശ​ല​ഭ​മാ​ണെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് ടോ​മി​യു​ടെ മ​ക​ള്‍ വി​മ​ല്‍ മ​രി​യ പ​റ​ഞ്ഞു. ചി​റ​കി​ന് പ​രി​ക്കേ​റ്റ​തി​നാ​ല്‍ പ​റ​ക്കാ​ന്‍ ക​ഴി​യാ​തെ​യാ​ണ് വീ​ട്ടു​മു​റ്റ​ത്തെ ചെ​ടി​ക​ളി​ല്‍ അ​ഭ​യം തേ​ടി​യ​ത്. സ്വ​ന്ത​മാ​യി പ​റ​ക്കാ​നാ​കു​ന്ന​തു​വ​രെ ചി​ത്ര​ശ​ല​ഭ​ത്തി​ന് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ര്‍​ഥി​നി​യാ​യ വി​മ​ല്‍ മ​രി​യ​യു​ടെ തീ​രു​മാ​നം.