മ​ന്ത്രിക്കു നേ​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം
Saturday, August 13, 2022 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നു നേ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​സ്എ​ന്‍​സി​യു​വി​ന്‍റെ​യും പീ​ഡി​യാ​ട്രി​ക് വാ​ര്‍​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്താ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വ​നി​ത​ക​ള​ട​ക്ക​മു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി​യു​മാ​യി എ​ത്തി​യ​ത്. പ്ര​തി​ഷേ​ധി​ച്ച​വ​രെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ കൈ​യേ​റ്റം ചെ​യ്ത​താ​യും പ​രാ​തി​യു​ണ്ട്. മ​ര്‍​ദ​ന​മേ​റ്റ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ രാം​ന​ഗ​ര്‍, ദീ​പു ക​ല്യോ​ട്ട് എ​ന്നി​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യെ​ത്തു​ട​ര്‍​ന്ന് മ​ന്ത്രി എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ മ​ന്ത്രി എ​ത്തി​യ ഉ​ട​നെ ര​ണ്ടു വ​നി​ത​ക​ള​ട​ക്കം ഏ​ഴു പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി കാ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ കൈ​യേ​റ്റം ചെ​യ്ത​തോ​ടെ സ്ഥ​ല​ത്ത് അ​ല്പ​നേ​രം സം​ഘ​ര്‍​ഷാ​വ​സ്ഥ​യും ഉ​ണ്ടാ​യി.