കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഗ്രാ​സി​യ ആ​ര്‍​ട്‌​സ് അ​ക്കാ​ദ​മി
Friday, August 12, 2022 1:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ലാ​ഭി​രു​ചി​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​ന്‍ ഗ്രാ​സി​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ആ​ര്‍​ട്‌​സ് അ​ക്കാ​ദ​മി.

ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ല്‍ നി​ന്നും ക​ഴി​ഞ്ഞ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ ഗ്രാ​സി​യ അ​ക്കാ​ദ​മി വി​ദ്യാ​ര്‍​ഥി​നി ദ​ര്‍​ശ​ന ജ​യ​പ്ര​കാ​ശി​ന് വ​യ​ലി​ന്‍ സ​മ്മാ​നി​ച്ചു​കൊ​ണ്ട് ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി സം​രം​ഭ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ല്‍, അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍ ഫാ. ​ലൂ​യി മ​രി​യ​ദാ​സ് മേ​നാ​ച്ചേ​രി, ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​ത്താ​യി ചു​ര​ത്തി​ല്‍, ദ​ര്‍​ശ​ന​യു​ടെ പി​താ​വ് ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.