ച​ട്ട​മ​ല തീ​ര്‍​ത്ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ അ​ഖ​ണ്ഡ ജ​പ​മാ​ല​യ്ക്ക് തു​ട​ക്ക​മാ​യി
Friday, August 12, 2022 1:24 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ച​ട്ട​മ​ല മ​രി​യ​ന്‍ ജ​പ​മാ​ല തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ 53 മ​ണി​ക്കൂ​ര്‍ അ​ഖ​ണ്ഡ ജ​പ​മാ​ല​യ്ക്കും വാ​ര്‍​ഷി​ക ജ​പ​മാ​ല തീ​ര്‍​ത്ഥാ​ട​ന​ത്തി​നും ക​ണ്‍​വ​ന്‍​ഷ​നും തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ 6ന് ​വി​കാ​രി ഫാ. ​ജോ​സ​ഫ് നൂ​റ​ന്മാ​ക്ക​ല്‍ വി​ശു​ദ്ധ ബ​ലി​യ​ര്‍​പ്പി​ച്ച് അ​ഖ​ണ്ഡ ജ​പ​മാ​ല​യ്ക്ക് ആ​രം​ഭം കു​റി​ച്ചു.

വൈ​കു​ന്നേ​രം 6.30ന് ​ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കും വ​ച​ന ശു​ശ്രൂ​ഷ​യ്ക്കും ആ​രാ​ധ​ന​യ്ക്കും മ​ദ​ര്‍ ഹോം ​ഡ​യ​റ​ക്ട​ര്‍ ഫാ.​ആ​ന്‍റ​ണി വെ​ട്ടി​യാ​നി​ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കി. ഇ​ന്ന് വൈ​കു​ന്നേ​രം 6.30ന് ​അ​രീ​ക്കാ​മ​ല സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​സേ​വ്യ​ര്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് വ​ച​ന ശു​ശ്രൂ​ഷ​യ്ക്കും ആ​രാ​ധ​ന​യ്ക്കും ക​ള്ളാ​ര്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​ര്‍​ജ് കു​ട​ന്താ​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കും. നാ​ളെ രാ​വി​ലെ 11ന് ​ചി​റ്റാ​രി​ക്കാ​ലി​ല്‍ നി​ന്നും ച​ട്ട​മ​ല​യി​ലേ​ക്ക് ജ​പ​മാ​ല തീ​ര്‍​ഥാ​ട​നം ആ​രം​ഭി​ക്കും.

12.15ന് ​ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​രാ​ധ​ന എ​ന്നി​വ​യ്ക്ക് ചീ​ക്കാ​ട് ഉ​ണ്ണി​മി​ശി​ഹാ തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് അ​ച്ചാ​ണ്ടി​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് മോ​ണ്‍.​മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പാ​ച്ചോ​ര്‍ നേ​ര്‍​ച്ച​യോ​ടെ സ​മാ​പി​ക്കും.