ക​ര്‍​ശ​ന​ പ​രി​ശോ​ധ​ന
Friday, August 12, 2022 1:18 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ര്‍ രാ​വി​ലെ എ​ട്ടി​നു മു​മ്പാ​യി ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ക​രു​ത​ണം. അം​ഗീ​കൃ​ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ണ്. ക​ര്‍​ശ​ന​സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മേ സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, മാ​ളു​ക​ള്‍, മ​റ്റു പൊ​തു ഇ​ട​ങ്ങ​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, റെ​യി​ല്‍ പാ​ള​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഡോ​ഗ് സ്‌​ക്വാ​ഡ്, ബോം​ബ് സ്‌​ക്വാ​ഡ് എ​ന്നി​വ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും.