വി​ന്നേ​ഴ്‌​സ് ഡേ ​സംഘടിപ്പിച്ചു
Friday, August 12, 2022 1:18 AM IST
പാ​ലാ​വ​യ​ല്‍: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് എ​ജ്യൂ​ക്കേ​ഷ​ന്‍ ഏ​ജ​ന്‍​സി​യു​ടെ കീ​ഴി​ലു​ള്ള അ​ഞ്ച് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളും ഏ​ഴ് ഹൈ​സ്‌​കൂ​ളു​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന ചെ​റു​പു​ഴ റീ​ജ​ണി​ന്‍റെ വി​ന്നേ​ഴ്‌​സ് ഡേ - 2022 ​പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ​ണ്‍​ഡേ സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ന്നു. ചി​റ്റാ​രി​ക്കാ​ല്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ടി.​വി.​ഉ​ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഴി​ഞ്ഞ പ്ല​സ് ടു, ​എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച സ്‌​കു​ളു​ക​ളെ​യും ആ​ദ​രി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ പാ​ലാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ.​മാ​ത്യു ശാ​സ്താം​പ​ട​വി​ല്‍, പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് ദേ​വാ​ല​യ വി​കാ​രി ഫാ.​ജോ​സ് മാ​ണി​ക്ക്യ​ത്താ​ഴെ, സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മെ​ന്‍​ഡ​ലി​ന്‍ മാ​ത്യു, തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് പ്ര​ധാ​നാ​ധ്യാ​പി​ക കെ.​എ.​റോ​സി​ലി, വി​സ്മ​യ തെ​രേ​സ ബെ​ന്നി, ജി​മ്മി സൈ​മ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.