ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാപ​ദ്ധ​തി
Friday, August 12, 2022 1:18 AM IST
കോ​ളി​ച്ചാ​ല്‍: ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി തു​ട​ങ്ങി. വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ പ്ര​ശാ​ന്ത് ശ​ര്‍​മ, ഐ​റി​ന്‍ അ​ന്ന വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍​ക്ക് ദീ​പി​ക കൈ​മാ​റി പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ജോ​സ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ സി​എ​ഫ്‌​ഐ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ് റീ​ജ​​ണ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സെ​ബാ​ന്‍ കാ​ര​ക്കു​നേ​ല്‍ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ദീ​പി​ക​യും ദീ​പി​ക ബാ​ല​സ​ഖ്യ​വും ചേ​ര്‍​ന്ന് സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ത്തു​ന്ന ദീ​പി​ക ക​ള​ര്‍ ഇ​ന്ത്യ പെ​യി​ന്‍റിം​ഗ് ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. സ്‌​കൂ​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​സ​ണ്ണി വ​ട​ക്കേ​റ്റം സി​എ​ഫ്‌​ഐ​സി നേ​തൃ​ത്വം ന​ല്‍​കി. സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റാ​ണ് ഒ​രു വ​ര്‍​ഷ​ക്കാ​ല​ത്തേ​ക്ക് സ്‌​കൂ​ളി​ലേ​ക്കാ​വ​ശ്യ​മാ​യ ദീ​പി​ക സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന​ത്.