ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​രം
Friday, August 12, 2022 1:18 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പും കാ​സ​ര്‍​ഗോ​ഡ് റോ​ട്ട​റി ക്ല​ബും ചേ​ര്‍​ന്ന് ജി​ല്ല​യി​ലെ ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ദേ​ശ​ഭ​ക്തി ഗാ​ന മ​ത്സ​രം ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​ത്തി​ല്‍ ച​ട്ട​ഞ്ചാ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഒ​ന്നാം സ്ഥാ​നം നേ​ടി.