ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍​ നി​ന്ന് ആ​ളു​ക​ള്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി
Thursday, August 11, 2022 12:50 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ചു​ള്ളി സി.​വി.​കോ​ള​നി​യി​ല്‍ നി​ന്നും ചു​ള്ളി ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ച 18 കു​ടും​ബ​ങ്ങ​ള്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. ഏ​ഴു​ദി​വ​സ​ത്തെ ക്യാ​മ്പ് ജീ​വി​ത​ത്തി​ന് ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ആ​ളു​ക​ള്‍ മ​ട​ങ്ങി​യ​ത്. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, വാ​ര്‍​ഡ് അം​ഗം ദേ​വ​സ്യ ത​റ​പ്പേ​ല്‍, പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍ എ.​ബാ​ബു, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സു​ജി​ത് എ​ന്നി​വ​ര്‍ സി.​വി.​കോ​ള​നി സ​ന്ദ​ര്‍​ശി​ച്ച് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണ് കു​ടും​ബ​ങ്ങ​ളെ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​ച്ച​ത്.
ഇ​വ​ര്‍​ക്ക് പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന​വ​കു​പ്പി​ന്‍റെ വ​ക​യാ​യി ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളും ന​ല്‍​കി.
മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ത​ക​ര്‍​ന്ന സി.​വി. കോ​ള​നി റോ​ഡി​ന്‍റെ അ​ടി​യ​ന്ത​ര പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് പ​ഞ്ചാ​യ​ത്ത് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ത്യേ​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി റോ​ഡ് ഉ​ട​ന്‍​ത​ന്നെ ടാ​ര്‍ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം പ​റ​ഞ്ഞു.