കൂ​ട്ടു​കാ​രി​ക്ക് ഒ​രു വീ​ട്: സി​നി​മയും വീടും ഒ​രു​ങ്ങു​ന്നു
Thursday, August 11, 2022 12:50 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് നി​ര്‍​മി​ച്ചു​ന​ല്കി​ക്കൊ​ണ്ട് 'കൂ​ട്ടു​കാ​രി​ക്ക് ഒ​രു വീ​ട്' എ​ന്ന സി​നി​മ ഒ​രു​ങ്ങു​ന്നു. സെ​റ്റി​ടു​ന്ന​തി​നു പ​ക​രം താ​മ​സ​യോ​ഗ്യ​മാ​യ ഒ​രു വീ​ട് ത​ന്നെ നി​ര്‍​മി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ക. സി​നി​മ പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ ഈ ​വീ​ട് സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത ഒ​രു കു​ട്ടി​യു​ടെ പേ​രി​ല്‍ കൈ​മാ​റാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.ജി​ബി​ജി ചാ​രി​റ്റ​ബി​ള്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ബാ​ന​റി​ല്‍ ഡോ.​വി​നോ​ദ് കു​മാ​ര്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്രം ഗോ​പി കു​റ്റി​ക്കോ​ലാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​പേ​ക്ഷ ക്ഷ​ണി​ച്ചാ​യി​രി​ക്കും വീ​ടി​ന് അ​ര്‍​ഹ​ത​യു​ള്ള കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യെ​ന്ന് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സി​നി​മാ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​യി​രി​ക്കും. ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി ഏ​ഴി​നും പ്ല​സ് ടു​വി​നും ഇ​ട​യി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ഡി​ഷ​ന്‍ ന​ട​ത്തു​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് 9072753282 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​റി​ല്‍ തു​ട​ങ്ങു​മെ​ന്നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത നി​ര്‍​മാ​താ​വ് ഡോ. ​ഡി.​വി​നോ​ദ് കു​മാ​ര്‍, സം​വി​ധാ​യ​ക​ന്‍ ഗോ​പി കു​റ്റി​ക്കോ​ല്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ മ​ണി​പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ആ​രാ​ധ്യ രാ​കേ​ഷ്, വി​ന്‍​ലാ​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.