പ​ര​പ്പ ബ്ലോ​ക്ക് ആ​രോ​ഗ്യ​മേ​ള 14ന് രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ൽ
Thursday, August 11, 2022 12:50 AM IST
രാ​ജ​പു​രം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​വി​ധ ആ​രോ​ഗ്യ,അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളെ കു​റി​ച്ചും പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി​സം​ഘ​ടി​പ്പി​ക്കു​ന്ന പ​ര​പ്പ ബ്ലോ​ക്ക് ത​ല ആ​രോ​ഗ്യ​മേ​ള 14ന് ​രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും.
രാ​വി​ലെ 9ന് ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഉ​ദ്ഘാ​ട​ന വേ​ദി​യി​ലേ​ക്ക് ഘോ​ഷ​യാ​ത്ര ന​ട​ത്തും. തു​ട​ര്‍​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ല്‍​എ​മാ​രാ​യ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍, എം.​രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​വി രാം​ദാ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും. രാ​വി​ലെ 11.30 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും.
മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​വി​ധ സ്റ്റാ​ളു​ക​ള്‍, ആ​യു​ര്‍​വേ​ദ, ഹോ​മി​യോ, ക​ണ്ണ് പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ 9.30 മു​ത​ല്‍ യു​ഡി​ഐ​ഡി ഭി​ന്ന​ശേ​ഷി അ​ദാ​ല​ത്തും ന​ട​ക്കും. മ​ജീ​ഷ്യ​ന്‍ ബാ​ല​ച​ന്ദ്ര​ന്‍ കൊ​ട്ടോ​ടി ആ​രോ​ഗ്യ വി​സ്മ​യം എ​ന്ന പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കും. ആ​ദി​വാ​സി ക​ലാ​രൂ​പ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​കാ​ശ് ക​ള​ളാ​റി​ന്‍റെ ഫോ​ട്ടോ പ്ര​ദ​ര്‍​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ല​ക്ഷ്മി, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ നാ​രാ​യ​ണ​ന്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സി.​സു​കു, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​ശ്രീ​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം.​പ​ത്മ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി.​രേ​ഖ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.